മൂന്നാർ: മുഖ്യമന്ത്രിക്ക്​ മറുപടിയുമായി ‘ജനയുഗം’

തിരുവനന്തപുരം: മൂന്നാറിൽ  കൈയേറ്റം ഒഴിപ്പിക്കുന്നതിെൻറ ഭാഗമായി കുരിശ് പൊളിച്ചു മാറ്റിയ രീതി സർക്കാർ  അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് മറുപടിയുമായി സി.പി.െഎ മുഖപത്രം ‘ജനയുഗം’. ക്രിസ്തുമത സമൂഹങ്ങൾ പൊതുവിൽ അപലപിക്കാൻ മുതിർന്ന മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ പിന്തുണക്കാൻ ശ്രമിക്കുന്നവർ ഫലത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും സംരക്ഷണ കവചമൊരുക്കി  പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ശനിയാഴ്ചത്തെ മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു. ഭൂരഹിത കുടിയേറ്റകാർ വീടുവെക്കാൻ നൽകിയ അപേക്ഷകൾക്ക് അനുമതി നൽകിക്കഴിഞ്ഞു. അവരുടെ പേരിൽ കൈയേറ്റക്കാർക്കായി പ്രതിരോധം ഉയർത്തുന്നവരുടെ തനിനിറം ജനം തിരിച്ചറിയും.

‘സീസർക്കുള്ളത് സീസർക്കും ദൈവത്തിനുള്ളത് ദൈവത്തിനു’മെന്ന ക്രിസ്തുവചനം  മതനിരപേക്ഷതയുടെയും മത-രാഷ്ട്രീയ ബന്ധങ്ങളുടെയും സമഗ്ര മൂർത്തീകരണമാണ്. രാഷ്ട്രീയ സമ്പത്തിന്മേൽ മതത്തിെൻറ പേരിെല കൈയേറ്റത്തെയാണ് പാപ്പാത്തിച്ചോല പ്രതിനിധാനം ചെയ്യുന്നത്. അതിനെ അപലപിക്കാൻ മതമേലധ്യക്ഷന്മാർ മടികൂടാതെ രംഗത്തുവെന്നന്നത് മതേതര ജനാധിപത്യത്തിെൻറ വിജയമായി ചരിത്രം അടയാളപ്പെടുത്തും. അനധികൃതമായി സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത രീതിയോടുള്ള ചില വൈകാരിക പ്രതികരണങ്ങൾ ഒഴിച്ചാൽ സഭകൾതന്നെ സർക്കാർ നടപടിയെ ശ്ലാഘിക്കുകയായിരുന്നു. 

കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ എൽ.ഡി.എഫ് നടത്തിയ ഒാരോ ശ്രമത്തെയും തകർക്കാൻ നിക്ഷിപ്ത ഭൂ-റിസോർട്ട് മാഫിയ സംഘങ്ങൾ ശ്രമിച്ചിട്ടുണ്ട്. അവർ എല്ലായിപ്പോഴും സംസാരിച്ചിരുന്നത് ഭൂരഹിത കുടിയേറ്റക്കാരെ കവചമാക്കിയാണ്. ഭൂരഹിത കുടിയേറ്റക്കാർ ഇന്ദിര ആവാസ് യോജനയടക്കമുള്ള  പദ്ധതികളനുസരിച്ച് വീട് വെക്കാൻ നൽകിയ 129 അപേക്ഷകളിൽ 125ലും അനുകൂല തീരുമാനം എടുത്ത് അനുമതി നൽകിക്കഴിഞ്ഞു. ഭൂമി കൈയേറ്റ മാഫിയകൾ കുരിശടക്കം മതപ്രതീകങ്ങൾ ദുരുപയോഗം ചെയ്യുന്നത് കേരളത്തിലും ഇന്ത്യയിലും പുതുമയുള്ള കാര്യമല്ല. ഭക്തിവാണിഭക്കാരായ ചെറുസംഘമാണ് ഏറിയപങ്കും അതിെൻറ പിന്നിൽ പ്രവർത്തിക്കുന്നത് എന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.
Tags:    
News Summary - Munnar land issue - Pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT