തൊടുപുഴ: മൂന്നാർ ഗ്യാപ്റോഡിനു സമീപം സംരക്ഷിത ചോലവനം ഭരണപക്ഷ പാർട്ടികളുടെ ഒ ത്താശയോടെ വ്യാപകമായി കൈയേറുന്നു. മണ്ണിടിച്ചിൽ ഭീഷണിയിലായ മൂന്നാർ ഗ്യാപ് മേഖലയി ൽ കൊച്ചി-ധനുഷ്കോടി ദേശീയപാതക്ക് ബദൽ റോഡ് നിർമാണത്തിന് അനുമതിയുണ്ടെന്ന് ഉദ്യോഗസ്ഥരെയടക്കം തെറ്റിദ്ധരിപ്പിച്ചാണിത്. ട്രക്കിങ് അടക്കം അനന്തസാധ്യതകൾ ഉന്നംവെച്ച് ചിന്നക്കനാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാഷ്ട്രീയ-ഭൂമാഫിയ സം ഘമാണ് ജൈവവൈവിധ്യ പ്രദേശം കൈപ്പിടിയിലാക്കുന്നത്. ചിന്നക്കനാലിലെയും മൂന്നാറിലെയും ചില ഭരണകക്ഷി നേതാക്കൾക്കാണ് കൈയേറ്റത്തിെൻറ ചുക്കാൻ.
ഗ്യാപ് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കേരള-തമിഴ്നാട് അതിർത്തിയിലെ ഗതാഗതതടസ്സം ചൂണ്ടിക്കാട്ടി വനത്തിലൂടെ പുതിയ റോഡ് നിർമിക്കണമെന്നാണ് ഇവരുടെ വാദം. 90 ഡിഗ്രിയിലധികം കിഴുക്കാന്തൂക്കായ പ്രദേശങ്ങളിലൂടെ വൻതോതിൽ പാറ ഖനനം ചെയ്താലേ റോഡ് നിർമിക്കാനാകൂ. ഇതു ഗ്യാപ് റോഡിൽ ഇപ്പോഴുണ്ടായതിനെക്കാൾ മലയിടിച്ചിലിനാകും കാരണമാകുക.
കണ്ണൻദേവൻ കമ്പനിയുടെ തേയിലക്കാടുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന വിസ്തൃതമായ അതീവ പരിസ്ഥിതി ദുർബലമേഖലയാണ് ചോലവനപ്രദേശം. പെരിയകനാൽ വെള്ളച്ചാട്ടത്തിെൻറ ഉദ്ഭവസ്ഥാനം ഈ ചോലയാണ്. മലകളുടെ താഴ്വാരത്ത് സമുദ്രനിരപ്പിൽനിന്ന് 6000 അടി ഉയരത്തിൽ പ്രകൃതി ഒരുക്കിയ ചോലവനത്തിൽ ചെറുതടാകങ്ങളും അരുവികളും നിരവധിയാണ്. കൊടുംവേനലിൽപോലും പെരിയകനാൽ വെള്ളച്ചാട്ടം കുളിർമയുള്ള അനുഭവവും കാഴ്ചയുമാണ്.
ചോലയുടെ ഭാഗമായ ദേവികുളത്തെ സീതക്കുളം ഏറെ പ്രസിദ്ധമാണ്. ഇത്രയേറെ ജലസമൃദ്ധമായ പ്രദേശം മൂന്നാറിൽ വേെറയില്ല. സഹ്യപർവതനിരകളിൽ ചെറിയ വിസ്തൃതിയിൽ ഏറ്റവും കൂടുതൽ വന്യജീവികളുള്ള പ്രദേശമാണ് ഗ്യാപ് ചോല. 300ലേറെ അപൂർവ ഇനം സസ്യങ്ങൾ ഇവിടെയുണ്ട്. വംശനാശ ഭീഷണി നേരിടുന്ന വരയാട് ഉൾെപ്പടെ നിരവധി ജീവജാലങ്ങളുടെ ആവാസകേന്ദ്രവുമാണ് ഇവിടം. കരിങ്കുരങ്ങ് സിംഹവാലൻ, മലയണ്ണാൻ തുടങ്ങിയ ജീവികളുമുണ്ട്.
500ലധികം കാട്ടുപോത്തുകളും അമ്പതോളം കാട്ടാനകളും ഈ വനത്തിലുണ്ട്. ആവാസകേന്ദ്രമായ ചോലക്ക് നാശമുണ്ടാകുന്നതോടെ കാട്ടാനകൾ ജനവാസകേന്ദങ്ങളിലേക്ക് നീങ്ങും. ഇപ്പോൾ തന്നെ കാട്ടാനകളാൽ പൊറുതിമുട്ടിയ സൂര്യനെല്ലി, സിങ്കുകണ്ടം തുടങ്ങിയ കോളനികളിൽനിന്ന് ആദിവാസികൾ ഇതോടെ ഒഴിഞ്ഞുപോകേണ്ടി വരും. ഇതടക്കം ലക്ഷ്യത്തോടെയാണ് ഭൂമാഫിയ നീക്കമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.