തിരുവനന്തപുരം: കൊല്ലം മണ്‍റോതുരുത്തില്‍ കുത്തേറ്റ് സി.പി.എം പ്രവർത്തകൻ മണിലാൽ മരിച്ച സംഭവത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കെയാണ് മണിലാലിനെ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയത്.
കഴിഞ്ഞ 110 ദിവസത്തിനുള്ളില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകരെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തിയത്. ആര്‍.എസ്.എസും യു.ഡി.എഫും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സഖ്യം സ്ഥാപിച്ചതായി വിവരം പുറത്തുവന്നിട്ടുണ്ട്. ആ സഖ്യത്തിെൻറ തീരുമാനമാണോ തുടര്‍ച്ചയായ കൊലപാതകങ്ങളെന്ന് ഇരുകക്ഷികളും വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൺറോതുരുത്ത് വില്ലിമംഗലം നിഥിപാലസിൽ മയൂഖം ഹോംസ്റ്റേ ഉടമ മണിലാൽ (54) ആണ് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടുപേരെ കിഴക്കേകല്ലട പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി പൊലീസ് മുൻ ഉദ്യോഗസ്ഥൻ മൺറോതുരുത്ത് പുപ്പാശ്ശേരിൽ അശോകനെയും ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ച ഓട്ടോൈഡ്രവർ സത്യനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോവിഡ് ടെസ്റ്റിന് ശേഷം തിരുവനന്തപുരം മെഡിക്കൽ േകാളജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി.
സംസ്കാരം രാത്രി എേട്ടാടെ വീട്ടുവളപ്പിൽ നടത്തി. ഞായറാഴ്ച തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം സമാപിച്ച ശേഷം, മൺറോതുരുത്ത് കനറാ ബാങ്കിന് മുന്നിലായിരുന്നു സംഭവം. എൽ.ഡി.എഫ് ബൂത്ത് സജ്ജീകരിക്കുകയായിരുന്ന മണിലാലുമായി അശോകൻ വാക്തർക്കമുണ്ടാവുകയും കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മണിലാൽ മരിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രദേശത്ത് സി.പി.എം ഹർത്താൽ ആചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.