ഇ. അഹമ്മദിന്‍റെ മരണം:  പ്രധാനമന്ത്രി മറുപടി പറയണം -മുസ്ലിം ലീഗ് 

കോഴിക്കോട്: മുസ്ലിംലീഗ് ദേശീയ പ്രസിഡന്‍റും മുന്‍ വിദേശകാര്യ സഹമന്ത്രിയും എം.പിയുമായ ഇ. അഹമ്മദിന്‍റെ മരണം മറച്ചുവെച്ച സംഭവത്തിൽ പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ മറുപടി പറയണമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് . ലീഗ് നേതാവിനോടുള്ള അനാദരം എന്നതിനപ്പുറം മുതിര്‍ന്ന നേതാവിനോട് കാട്ടിയ അനാദരം അത്യന്തം ഗൗരവത്തോടെയാണ് പാർട്ടി കാണുന്നതെന്നും മജീദ് കൂട്ടിച്ചേർത്തു. 

ലോക്സഭയിൽ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് സഭയുടെ നടുത്തളത്തിലിറങ്ങി അംഗങ്ങൾ ബഹളം വെക്കുകയും സഭാ നടപടികൾ നിർത്തിവെക്കുകയും ചെയ്തിരുന്നു. 

ബജറ്റ് അവതരണ തലേന്ന് പാര്‍ലമെന്‍റില്‍ കുഴഞ്ഞുവീണ് ആശുപത്രിയിലായപ്പോള്‍ അഹമ്മദിനെ വെന്‍റിലേറ്ററിലാക്ക് മാറ്റുകയും ബന്ധുക്കളെപോലും കാണാൻ അനുവദിക്കാത്തതും വിവാദമായിരുന്നു. സംഭവം ദുരൂഹമാണെന്നും അന്വേഷിക്കണമെന്നും വിവിധ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - muslim league ahamed death row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.