കോഴിക്കോട്: ബി.ജെ.പി സർക്കാറിെൻറ നയങ്ങളെ പുകഴ്ത്തുന്നതിനെ മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.െക. കുഞ്ഞാലിക്കുട്ടി. ബി.ജെ.പിയോടുള്ള നിലപാടിൽ പാർട്ടിക്ക് ഒരു ചാഞ്ചല്യവുമില്ല. പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി ബി.ജെ.പിക്കെതിരെ നിൽക്കുന്നതിനെക്കുറിച്ച് ചർച്ചക്ക് പാണക്കാട് ഹൈദരലി തങ്ങൾ ഉൾപ്പെടെ പാർട്ടിയുടെ നേതാക്കൾ അടുത്ത ദിവസം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണുമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബി.ജെ.പിയുടെ പ്രവർത്തന ഫണ്ട് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വനിത ലീഗ് അധ്യക്ഷ ഖമറുന്നിസ അൻവറിനോട് ആദ്യം വിശദീകരണം തേടിയിരുന്നു. തുടർന്നാണ് സ്ഥാനത്തുനിന്ന് മാറ്റിയത്. പോഷക സംഘടന ഭാരവാഹികളുടെ കാലാവധി അവസാനിച്ച ഘട്ടത്തിലാണ് വിവാദം ഉണ്ടായത്. തുടർന്ന് കമ്മിറ്റി കൂടി ഇവർ തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
സർക്കാർ ബുദ്ധിപൂർവം പ്രവർത്തിച്ചിരുന്നെങ്കിൽ ടി.പി. സെൻകുമാർ വിഷയത്തിൽ സുപ്രീംകോടതിയിൽനിന്ന് അടി കൊള്ളേണ്ടിവരില്ലായിരുന്നു. സർക്കാറിന് തുടരെ പഴികേൾക്കുന്നത് ജനങ്ങൾക്കും മോശമാണ്. കെ.എം. മാണിയുടെ കാര്യത്തിൽ ലീഗിെൻറ അഭിപ്രായം യു.ഡി.എഫിൽ പറയുമെന്നും വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി ചോദ്യത്തിന് മറുപടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.