കോഴിക്കോട്: മുസ്ലിംലീഗ് നേതാക്കൾ എസ്.ഡി.പി.െഎ നേതാക്കളുമായി കൂടിക്കാഴ്ച നട ത്തിയത് യു.ഡി.എഫ് തീരുമാനപ്രകാരം. തെരഞ്ഞെടുപ്പിൽ മത്സരം മുറുകുേമ്പാൾ മിക്ക മണ് ഡലങ്ങളിലും ചെറിയ നീക്കുപോക്കുകൾ മുന്നണിക്ക് സഹായകമാകുമെന്നാണ് വിലയിരുത്തൽ.
എസ്.ഡി.പി.െഎ പോലെ കേഡർ വോട്ടുകളുള്ള ചെറുസംഘടനകളുടെ സഹായം ഇൗ രീതിയിൽ ഗുണക രമാകുമെന്നും യു.ഡി.എഫ് നേതൃത്വം കണക്കുകൂട്ടുന്നു. ഇതിനായി യു.ഡി.എഫിനെ സഹായിച്ചേക് കാവുന്ന സംഘടനകളുമായി ചർച്ചനടത്താൻ പി.കെ. കുഞ്ഞാലിക്കുട്ടിയെ നിയോഗിച്ചിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിലാണ് കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും ബുധനാഴ്ച വൈകീട്ട് കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലിൽ എസ്.ഡി.പി.െഎ സംസ്ഥാന പ്രസിഡൻറ് അബ്ദുൽ മജീദ് ഫൈസി, മുൻ പ്രസിഡൻറ് നാസറുദ്ദീൻ എളമരം എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. ബഷീറിെൻറ നാട്ടുകാരനും സുഹൃത്തും എന്നതിനാലാണ് നാസറുദ്ദീനെ ചർച്ചയിൽ പെങ്കടുപ്പിച്ചത്.
മലപ്പുറത്തും പൊന്നാനിയിലും മാത്രമല്ല, എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിനെ സഹായിക്കണമെന്നാണ് ലീഗ് നേതാക്കൾ അഭ്യർഥിച്ചതെന്നറിയുന്നു. പൊന്നാനി, വയനാട്, വടകര, ചാലക്കുടി, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിൽ എസ്.ഡി.പി.െഎ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലും മറ്റിടങ്ങളിലും എപ്രകാരം സഹായം നൽകാനാവുമെന്നതും ചർച്ചാവിഷയമായി.
കൂടിക്കാഴ്ച വിവാദമായതോടെ പരസ്പരവിരുദ്ധ പ്രതികരണമാണ് ഇരുഭാഗത്തുനിന്നും ഉണ്ടായത്. അവിചാരിതമായി കണ്ടുമുട്ടിയതാണെന്നും സൗഹൃദ സംഭാഷണമല്ലാതെ രാഷ്ട്രീയ ചർച്ച നടത്തിയില്ലെന്നും കുഞ്ഞാലിക്കുട്ടിയും ബഷീറും പറയുന്നു. അതേസമയം, യാദൃശ്ചികമായി കണ്ടുമുട്ടിയതല്ലെന്നും ചർച്ച നടത്തിയെന്നുമാണ് അബ്ദുൽ മജീദ് ഫൈസിയുടെ പ്രതികരണം. ബി.ജെ.പിയല്ലാത്ത ആരുമായും ചർച്ച നടത്തുമെന്നും വിശദീകരിക്കുന്നു.
ഇക്കാര്യത്തിൽ ഇ.ടി. മുഹമ്മദ് ബഷീർ നൽകിയ വിശദീകരണം പാർട്ടിക്ക് തൃപ്തികരമായിട്ടുണ്ടെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കൂടിക്കാഴ്ചയിൽ പങ്കെടുത്തെന്ന് പറയുന്നത് ഇ.ടിയാണ്. അദ്ദേഹത്തിെൻറ വിശദീകരണത്തിൽ അപ്പുറത്തൊന്നും പറയാനില്ലെന്നും സാദിഖലി തങ്ങൾ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
ഏതായാലും കൂടിക്കാഴ്ച എസ്.ഡി.പി.െഎ രാഷ്ട്രീയ േനട്ടത്തിന് പരമാവധി ഉപയോഗിക്കുന്നുണ്ട്. പാർട്ടി പ്രവർത്തകരും നേതാക്കളും സമൂഹ മാധ്യമങ്ങളിലൂടെ വലിയ പ്രചാരണമാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.