ഹരിതയിലെ പ്രശ്നം ലീഗ് പരിഹരിക്കും, മാധ്യമങ്ങൾ വിഷമിക്കേണ്ട -പി.എം.എ സലാം

കോഴിക്കോട്: ഹരിതയിലെ പ്രശ്നം ലീഗ് പരിഹരിക്കുമെന്നും അക്കാര്യത്തിൽ മാധ്യമങ്ങൾ വിഷമിക്കേണ്ടെന്നും മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. ഇന്ന് ചേരുന്ന മുസ്‌ലിം ലീഗ് ഉപസമിതി യോഗത്തിൽ പങ്കെടുക്കാനെത്തുമ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഹരിതയിലെ പ്രശ്നം പാർട്ടിയുടേതാണ്. അത് പാർട്ടി പരിഹരിക്കും. അക്കാര്യത്തിൽ മാധ്യമങ്ങൾ വിഷമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എഫ് നേതാക്കൾക്കെതിരെയുള്ളത് ഗുരുതര ആരോപണമാണെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ, അത് നിങ്ങളുടെ ആരോപണമാണെന്നായിരുന്നു മറുപടി. മുസ്‌ലിം ലീഗിൻെറ സംഘടനാ കാര്യങ്ങൾ മുസ്‌ലിം ലീഗ് തീരുമാനിക്കുമെന്നും സമയോചിതമായി തീരുമാനമെടുക്കാൻ പാർട്ടിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വനിതാ കമ്മീഷനിൽ പരാതി നൽകിയതിനെക്കുറിച്ച് പരാതി നൽകിയവരോട് ചോദിക്കണം. ഉപസമിതി യോഗത്തിൽ ഹരിത വിഷയം ചർച്ച ചെയ്യുന്നില്ലെന്നും പ്രവർത്തന രൂപരേഖ ഉണ്ടാക്കാനാണ് യോഗം ചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Muslim League will solve problems in Haritha says PMA salam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.