കോഴിക്കോട്: മുസ്ലിം വ്യക്തി നിയമത്തിെൻറ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഭരണാധികാരികളല്ലെന്നും മതപണ്ഡിതന്മാരാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. ‘മുത്തലാഖ് ബിൽ ആർക്കുവേണ്ടി’ എന്ന വിഷയത്തിൽ വനിത ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏക സിവിൽകോഡ് കൊണ്ടുവരുന്നതിെൻറ ഭാഗമായാണ് മുത്തലാഖ് വിഷയത്തിൽ കേന്ദ്രസർക്കാർ നടപടികൾ. ന്യൂനപക്ഷങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഓരോ സമൂഹത്തിെൻറയും വ്യക്തിനിയമവും മതവിശ്വാസവും അംഗീകരിച്ച് സംരക്ഷിക്കുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഇതെല്ലാം ഉടച്ചുവാര്‍ത്ത് ഏക സിവില്‍കോഡ് കൊണ്ടുവരാനാണ് ശ്രമമെന്ന് മജീദ് പറഞ്ഞു.
വനിത ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി. കുല്‍സു അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് മോഡറേറ്ററായി. എ. റഹ്മത്തുന്നിസ, ഷാഹിന നിയാസി, പി. സഫിയ, റോഷ്നി ഖാലിദ്, സറീന ഹസീബ്, അഡ്വ. സാജിത, റസീന അബ്ദുൽ ഖാദർ, ബ്രസീലിയ ഷംസുദ്ദീൻ, സബീന ഒറ്റപ്പള്ളി എന്നിവർ സംസാരിച്ചു. സംസ്ഥാന ട്രഷറർ സുമ യഹ്യ സ്വാഗതവും ആമിന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.