ആലപ്പുഴ: കോവിഡ് ബാധിച്ചുമരിച്ച വയോധികയുടെ ഹൈന്ദവ ആചാരപ്രകാരമുള്ള അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി മുസ്ലിം യുവാക്കൾ. കടുത്ത പ്രമേഹത്തെ തുടർന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാവേലിക്കര കൊച്ചാർകാവ് നന്ദനത്തിൽ പരേതനായ വേലപ്പെൻറ ഭാര്യ ശാന്തമ്മ (82)യുടെ മൃതദേഹമാണ് സംസ്കരിച്ചത്. വെള്ളിയാഴ്ച ഉച്ചക്കാണ് ശാന്തമ്മ മരിച്ചത്.
ഐ.സി.യുവിൽ ഉണ്ടായിരുന്ന രോഗി കോവിഡിനെ തുടന്ന് മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റിവാണെന്ന് തെളിഞ്ഞത്. മകൻ ബിനു ബഹ്റൈനിൽ പെട്രോഫാക്ട് കമ്പനിയിൽ ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടറാണ്. പെൺമക്കളായ ശൈലജയെ തൃശൂരിലേക്കും മോളിയെ പന്തളം പുന്നയിലേക്കുമാണ് വിവാഹം ചെയ്തിരിക്കുന്നത്. നാട്ടിൽ ഉണ്ടായിരുന്ന മരുമകൾ ഷീബയും ഹോം നഴ്സും ശാന്തമ്മ കോവിഡ് പോസിറ്റിവ് ആയതോടെ ക്വാറൻറീനിലായി. പരിമിതികൾ ബോധ്യപ്പെട്ട കുടുംബം സമസ്ത കേരള സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷനുമായി ബന്ധപ്പെടുകയായിരുന്നു.
ഫെഡറേഷെൻറ സേവനവിഭാഗമായ വിഖായയുടെ വളൻറിയർമാർ മെഡിക്കൽ കോളജിൽനിന്ന് ഏറ്റുവാങ്ങിയ മൃതദേഹം ആംബുലൻസിൽ ആലപ്പുഴ നഗരസഭയുടെ വലിയ ചുടുകാട് ശ്മശാനത്തിൽ എത്തിച്ചു. മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ എം. മുരളി അറിയിച്ചതനുസരിച്ച് മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ എല്ലാം ഒരുക്കിയിരുന്നു. അന്ത്യകർമങ്ങൾ ചെയ്ത എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരായ ഹാഷിം വണ്ടാനം, മാഹീൻ മണ്ണഞ്ചേരി, ഇലയിൽ അഹ്മദ് ഷാരിഖ് എന്നിവരെ സഹായിക്കാൻ അദ്ദേഹവുമെത്തി.
വെള്ളിയാഴ്ച രാത്രി മാന്നാറിൽ കോവിഡ് ബാധിച്ചയാളെ ഖബറടക്കി പുലർച്ച തിരിച്ചെത്തിയ വിഖായ സ്റ്റേറ്റ് ജനറൽ കൺവീനർ കൂടിയായ ഇലയിൽ അഹമ്മദ് ഷാരിഖിെൻറ നേതൃത്വത്തിലുള്ള സംഘം ശാന്തമ്മയുടെ അന്ത്യകർമങ്ങൾക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.