െകാച്ചി: പട്ടയ ഭൂമിയിൽനിന്ന് മരം മുറിക്കാൻ അനുമതി നൽകിയ വിവാദ ഉത്തരവിെൻറ മറവിൽ 14 കോടിയിലധികം രൂപയുടെ മരങ്ങൾ മുറിച്ചുകടത്തിയെന്ന് സർക്കാർ ൈഹകോടതിയിൽ. ഇതിൽ 10 കോടിയിലധികം രൂപയുടെ മരങ്ങൾ വീണ്ടെടുത്തെന്നും വിശദീകരണ പത്രികയിൽ പറയുന്നു. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തൃശൂരിലെ പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളം നൽകിയ ഹരജിയിലാണ് സർക്കാർ വിശദീകരണം.
മരംമുറി കേസ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. 296 കേസുകൾ വനം വകുപ്പും 10 കേസുകൾ പോലീസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ മുദ്രെവച്ച കവറിൽ സമർപ്പിക്കാമെന്നും സർക്കാർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യം തള്ളണമെന്നാണ് സർക്കാർ ആവശ്യം. മരം മുറിക്കാൻ അനുമതി നൽകി പുറപ്പെടുവിച്ച സർക്കാർ ഉത്തരവിനുപിന്നിൽ വൻ ക്രമക്കേടുണ്ടെന്നും ഇതേക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് ഹരജിയിലെ ആവശ്യം.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് പട്ടയഭൂമിയിൽനിന്ന് മരം മുറിക്കാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹരജിയിൽ പറയുന്നു. പിന്നീട് പിൻവലിച്ചു. ഉത്തരവിൽ തീയതി രേഖപ്പെടുത്തിയിട്ടില്ലെന്നും ഹരജിയിൽ പറയുന്നു. കേസ് പരിഗണിച്ച കോടതി ഹരജി വീണ്ടും ഈ മാസം 27ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.