ലോകായുക്ത ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടത് ഗവർണർക്കേറ്റ വലിയ തിരിച്ചടി -എം.വി. ഗോവിന്ദൻ

പാലക്കാട്: ലോകായുക്ത ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടത് ഗവർണർക്കേറ്റ വലിയ തിരിച്ചടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഷ്ട്രപതി ഒപ്പിട്ടതോടെ സംസ്ഥാന സർക്കാർ നിലപാട് ശരിയാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ സംവിധാനങ്ങളുടെ ഉള്ളടക്കം ഫലപ്രദമായി ഉപയോഗപ്പെടുത്താനാകുന്ന തരത്തിൽ വ്യക്തമായ ധാരണയോടെയാണ് കേരളം നിയമം രൂപവത്​കരിച്ചത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമത്തിന് സമാനമായിരുന്നു ഇതും. എന്നാൽ, ഗവർണർ ഒപ്പിടാതെ പിടിച്ചുവെച്ചു. സുപ്രീംകോടതി ഇടപെടലുണ്ടായപ്പോൾ എന്തെങ്കിലും ചെയ്തേ പറ്റൂവെന്ന നില വന്നതോടെയാണ് രാഷ്ട്രപതിക്കയച്ചത്. രാഷ്ട്രപതി ഒപ്പിട്ടതോടെ സംസ്ഥാന സർക്കാർ നിലപാട് ശരിയാണെന്ന് തെളിഞ്ഞു -എം.വി ഗോവിന്ദൻ പറഞ്ഞു.

ബി.ജെ.പിക്കും കേരളത്തിലെ പ്രതിപക്ഷത്തിനും കൂടിയുള്ള തിരിച്ചടിയാണിത്. വിഷയങ്ങളുടെ പ്രാധാന്യം നോക്കിയല്ല പ്രതിപക്ഷത്തിന്റെ എതിർപ്പ്. സർക്കാറിനെ എതിർക്കുകയെന്നതാണ് അവരുടെ നിലപാട്. അത് തെറ്റാണെന്നാണ് രാഷ്ട്രപതി ഒപ്പിട്ടതോടെ തെളിഞ്ഞതെന്നും എം.വി. ഗോവിന്ദൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags:    
News Summary - MV Govindan against Arif Mohammad Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.