തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പിക്ക് രണ്ടക്ക സീറ്റ് കിട്ടുമെന്ന് നരേന്ദ്ര മോദി പറഞ്ഞതിന്‍റെ പൊരുൾ ഇപ്പോഴാണ് പിടികിട്ടിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷ ശക്തികൾക്ക് സ്വാധീനമുള്ള കേരളത്തിൽ പോലും കോൺഗ്രസിന് പ്രവർത്തകരെ ഉറപ്പിച്ചുനിർത്താൻ സാധിക്കുന്നില്ല. ഇടതുപക്ഷത്തെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് ബി.ജെ.പിക്കൊപ്പം പ്രവർത്തിക്കുന്ന രീതിയാണ് കേരളത്തിലെ കോൺഗ്രസിനുള്ളത്. അതിന്‍റെ അനന്തരഫലമാണ് കഴിഞ്ഞ ദിവസം കണ്ടത്. ആർ.എസ്.എസ് ശാഖകൾക്ക് കാവൽ നിന്നിട്ടുണ്ടെന്ന് പറഞ്ഞ കെ.പി.സി.സി പ്രസിഡന്‍റാണ് ഇവിടെയുള്ളത്.
പ്രതിപക്ഷ നേതാവിനും ആർ.എസ്.എസ് പരിപാടികളിൽ പങ്കെടുക്കുന്നതിന് പ്രശ്നമില്ല. കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർഥി പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തശേഷം മോദിയെ പ്രകീർത്തിക്കുന്നതാണ് കണ്ടത്. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ആരൊക്കെ പോകുമെന്ന് പറയാൻ പറ്റാത്ത സാഹചര്യമാണെന്നും ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.