തിരുവനന്തപുരം: ഫിലിപ്പീൻസ് മുൻ പ്രസിഡന്‍റ് രമൺ മഗ്‌സാസെ കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മഗ്സസെ ആരെന്ന് ഞങ്ങൾക്ക് കൃത്യമായ ധാരണയുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കമ്യൂണിസ്റ്റുകൾക്കും തൊഴിലാളി പ്രസ്ഥാനങ്ങളിലുമുള്ള നൂറുകണക്കിന് കേഡറുകൾക്കുമെതിരെ അതിശക്തമായ അടിച്ചമർത്തൽ നടത്തിയ ലോകത്തിലെ പ്രധാന കമ്യൂണിസ്റ്റ് വിരുദ്ധനാണ് മഗ്സസെ.
അങ്ങനെയൊരാളുടെ പേരിലുള്ള അവാർഡ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗത്തിന് നൽകുന്നത് അപമാനിക്കാനാണ്. ഇതു വാങ്ങുന്നത് ശരിയല്ലെന്ന് പാർട്ടി പറഞ്ഞു. അവർ (കെ.കെ. ശൈലജ) കൃത്യമായി മനസ്സിലാക്കി നിലപാട് എടുത്തെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.