രേഷ്മയെ ജാമ്യത്തിലിറക്കാൻ എത്തിയത് ബി.ജെ.പി നേതാവ് -എം.വി ജയരാജൻ

കണ്ണൂർ: ഹരിദാസ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളെ ഒളിവിൽ താമസിപ്പിക്കാൻ സഹായം ചെയ്ത രേഷ്മയെ ജാമ്യത്തിലിറക്കിയത് ബി.ജെ.പി നേതാവാണെന്നും ഹാജരായത് ബി.ജെ.പി അഭിഭാഷകനാണെന്നും എം.വി ജയരാജൻ. എന്നിട്ടും ഈ സ്ത്രീയുടെ ജാതകം എന്താണെന്ന് ചോദിക്കുകയാണെന്നും ഇക്കാര്യത്തിൽ വേറെ സംശയത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ സ്ത്രീയെ കോടതിയിൽനിന്ന് കൊണ്ടുപോകുന്നത് ബി.ജെ.പിയുടെ മണ്ഡലം ജനറൽ സെക്രട്ടറിയാണ്. കേസിൽ ഹാജരായത് ബി.ജെ.പിയുടെ അഭിഭാഷകനുമാണ്. പ്രതിയെ സംരക്ഷിച്ച സ്ത്രീക്ക് വേണ്ടി ബി.ജെ.പിക്കാർ എത്തിച്ചേരുന്നു എന്നത് നിസാരമായ കാര്യമല്ല. അതിനാൽ ഇക്കാര്യത്തിൽ വേറെ സംശയത്തിന് അടിസ്ഥാനമില്ല -എം.വി ജയരാജൻ പറഞ്ഞു.

ഒളിവിൽ താമസിപ്പിച്ച നിജിൽ ദാസിനെ ഒരു വർഷത്തിലേറെയായി നേരിട്ട് അറിയാമെന്നും, പ്രതിയായ ഇയാൾ വീട്ടിൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വന്നതാണെന്നും വീട്ടിൽ ആരുമില്ലാത്തതിനാൽ അവിടെ താമസിപ്പിച്ചുവെന്നും ഈ സ്ത്രീ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആർ.എസ്.എസുകാരനായ കൊലക്കേസിലെ പ്രതിയെ നേരത്തെ തന്നെ നേരിട്ടറിയാവുന്ന സ്ത്രീ ഒളിവിൽ താമസിപ്പിച്ചു എന്നത് ആർ.എസ്.എസ് ബന്ധമല്ലാതെ മറ്റെന്താണ്? -അദ്ദേഹം ചോദിച്ചു.

രേഷ്മയുടേത് സി.പി.എം കുടുംബമാണെന്ന വാദം വാസ്തവവിരുദ്ധമാണെന്നും എം.വി ജയരാജൻ വ്യക്തമാക്കി.

Tags:    
News Summary - MV Jayarajan about Reshma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.