കണ്ണൂർ: ഇടതുപക്ഷം റീ പോളിങ്ങിനെ ഭയെപ്പടുന്നിെല്ലന്നും സ്വാഗതംചെയ്യുന്നതായും സി.പി.എം കണ്ണൂർ ജില്ല സെക്രട ്ടറി എം.വി. ജയരാജൻ. ഒന്നോ രണ്ടോ കള്ളവോട്ടിെൻറ പരാതിമൂലം റീ പോളിങ് നടത്തുന്നത് പൊതുതീരുമാനമാക്കി മാറ് റിയാൽ ഭാവിയിൽ അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ജനപ്രാതിനിധ്യ നിയമത്തിലെയും ഐ.പി.സിയിലെയും വ്യവസ്ഥകൾ പ്രകാ രം കള്ളവോട്ട് ചെയ്തവരുടെ പേരിൽ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്.
അതിനുപകരം, കള്ളവോട്ടിെൻറ പേരിൽ മാത്രം റീ പോളിങ് ചെയ്യുന്നത് ഗൗരവമായ പുനരാലോചന നടത്തേണ്ട വിഷയമാണ്. വോട്ടർമാർ രാഷ്ട്രീയപ്രബുദ്ധരായതിനാലാണ് റീ പോളിങ്ങിനെ ഞങ്ങൾക്ക് ഭയമില്ലാത്തത്. കള്ളവോട്ട് ചെയ്യാനിടയായ സാഹചര്യംകൂടി കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമീഷൻ മുഖംമറച്ചുകൊണ്ട് വോട്ടു ചെയ്യാനനുവദിക്കില്ലെന്ന തീരുമാനമെടുത്തത് നന്നായി. കള്ളവോട്ട് തടയാൻ മുഖാവരണം മാറ്റണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. പർദയുൾപ്പെടെ ഇഷ്ടമുള്ള വസ്ത്രം ധരിച്ച് വോട്ടർമാർ വരട്ടെയെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
കമീഷൻ തീരുമാനത്തെ അനുസരിക്കുന്നെങ്കിലും െതരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതികളിലൊന്നിലും റീ പോളിങ് ആവശ്യപ്പെട്ടിട്ടില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരൻ പറഞ്ഞു. ക്രിമിനൽ നടപടിയാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ചെയ്തവനും ചെയ്യിച്ചവനും അനുവാദം കൊടുത്ത ഉദ്യോഗസ്ഥനും പാഠമാകണമെന്നുള്ളതുകൊണ്ടാണ് കേസുമായി മുന്നോട്ടുപോയത്. കള്ളവോട്ടിനെയൊക്കെ മറികടക്കാവുന്ന ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്. ഇടതുപക്ഷത്തിന് കള്ളവോട്ടെന്നത് ജന്മാവകാശമാണ്.
കള്ളവോട്ടിനെ യു.ഡി.എഫ് പ്രോത്സാഹിപ്പിക്കാറില്ലെങ്കിലും പ്രാദേശികതലത്തിൽ പ്രവർത്തകരുടെ വികാരത്തിനനുസരിച്ച് തെറ്റുകൾ സംഭവിക്കാറുണ്ട്. അതിനെ ഞങ്ങൾ ന്യായീകരിക്കുന്നില്ല. ഭാവിയിലെങ്കിലും കള്ളവോട്ട് ഇല്ലാതാക്കാനുള്ള സമ്മർദമായിട്ടാണ് ഞങ്ങൾ കേസുമായി മുന്നോട്ടുപോകുന്നതെന്നും സുധാകരൻ പറഞ്ഞു.ക്യൂവിൽ മുഖാവരണം മാറ്റണമെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. പോളിങ് ഓഫിസർക്ക് വേണമെങ്കിൽ ആവശ്യപ്പെടാം. പറയുന്ന വിവരക്കേടും വിഡ്്്ഢിത്തവും പ്രാേയാഗികമാണോ എന്ന് സി.പി.എം സ്വയം വിലയിരുത്തണെമന്നും സുധാകരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.