നയന സൂര്യന്റെ ദുരൂഹ മരണം : സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തിതിരുവനന്തപുരം : നയന സൂര്യന്റെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും തെളിവ് നശിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തി.
അഖിലേന്ത്യ മഹിളാ സാംസ്കാരിക സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. രാധാമണി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന എല്ലാ തെളിവുകളും ഈ സംഭവത്തിൽ ഉണ്ടായിരുന്നു. അത്തരത്തിൽ അന്വേഷണം നടത്താതെ അവ പ്രാഥമിക ഘട്ടത്തിൽ തന്നെ നശിപ്പിച്ച് ആത്മഹത്യ ആക്കിമാറ്റുന്നതിന് തെളിവുകൾ നശിപ്പിച്ചും നയനക്കെതിരെ വ്യക്തിഹത്യ നടത്തുകയും ചെയ്ത മുഴുവനാളുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് അവർ ആവശ്യപ്പെട്ടു. സംസ്ഥാന നേതാക്കളായ കെ.ജെ ഷീല, തത്ത ഗോപിനാഥ്, ആശ രാജ്, കെ.കെ ശോഭ, എ.സബൂറ, പി.കെ മീര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.