കൊച്ചി: റാങ്ക് പട്ടിക മറികടന്ന് എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യക്ക് കണ്ണൂർ സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്‌റ്റൻറ് പ്രഫസർ നിയമനം നൽകിയതിനെതിരായ ഹരജിയിൽ ഹൈകോടതി ഇന്ന് പരിഗണിക്കും. സ്കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസിലെ അധ്യാപക നിയമനത്തിനായി സർവകലാശാല നടത്തിയ വാക്ക് ഇൻ ഇൻറർവ്യൂവിൽ ഒന്നാം റാങ്ക് നേടിയ തന്നെ മറികടന്നാണ് സി.പി.എം നേതാവും തലശേരി എം.എൽ.എയുമായ ഷംസീറിെൻറ ഭാര്യ പി.എം. ഷഹലയെ നിയമിച്ചതെന്ന് ആരോപിച്ച് കണ്ണൂർ ചാവശേരി സ്വദേശിനി ഡോ. എം.പി. ബിന്ദുവാണ് ഹരജി നൽകിയത്.
ഹരജിയിൽ കോടതി സർവകലാശാലയുടെ വിശദീകരണം തേടിയിരുന്നു. കരാർ നിയമനങ്ങളിൽ പാലിക്കുന്ന സംവരണ ക്രമത്തിെൻറ വിവരങ്ങളാണ് കോടതി സർവകലാശാലയോട് ആവശ്യപ്പെട്ടത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.