കോഴിക്കോട്: ഞായറാഴ്ച രാത്രി നടക്കുന്ന ദീപം തെളിയിക്കലിന് പിന്തുണ അറിയിച്ച നടൻ മമ്മുട്ടിക്ക് നന്ദി പറഞ ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞദിവസമാണ് മമ്മുട്ടി ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തത്. കോ വിഡെന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി പോരാടുന്ന സമയത്ത് പ്രധാനമന്ത്രിയുടെ അഭ്യർഥന പ്രകാരം ഏപ്രിൽ അഞ്ചിന് രാത്രി ഒമ്പത് മുതൽ ഒമ്പത് മിനുറ്റ് വരെ അവരവരുടെ വീടുകളിൽ തെളിയിക്കുന്ന ഐക്യദീപത്തിന് എല്ലാവിധ പിന്തുണയും ആശംസയുമെന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. ഐക്യത്തിെൻറ സാഹോദരത്തിെൻറയും ഈ മഹാസംരംഭത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർഥിച്ചിരുന്നു.
മമ്മുട്ടിയുടെ വീഡിയോക്ക് ട്വിറ്ററിലൂടെ തന്നെയാണ് മോദി മറുപടി നൽകിയത്. ‘നന്ദി മമ്മൂക്ക, കോവിഡ് 19നെതിരായ പോരാട്ടത്തിൽ നമ്മുടെ രാജ്യത്തിന് വേണ്ടത് നിങ്ങളുടേതുപോലുള്ള ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള ഹൃദയംഗമമായ ആഹ്വാനമാണ് ’-മോദി പറഞ്ഞു.
സംവിധായകൻ കരൺ ജോഹർ, നടൻ അനിൽ കപൂർ, രാംചരൺ, മാതാ അമൃതാനന്ദമയി, ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ തുടങ്ങി നിരവധി പേർക്ക് പിന്തുണ അറിയിച്ചതിന് പ്രധാനമന്ത്രി നന്ദി പ്രകാശിപ്പിച്ചു.
Thank you, @mammukka. A heartfelt call for unity and brotherhood like yours is what our nation needs in the fight against COVID-19. #9pm9minute https://t.co/hjGjAwPvsZ
— Narendra Modi (@narendramodi) April 5, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.