ഒളിവിൽ കഴിയുന്ന നാസർ, നസാറിന്‍റെ താനൂരിലെ വീട്

മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് താനൂരിലെ ബോട്ടുടമ നാസർ

മലപ്പുറം: താനൂരിൽ 22 പേരുടെ ജീവനെടുത്ത ​അറ്റ്ലാന്റ ബോട്ടുടമ നാസറിനെ കണ്ടെത്താൻ പൊലീസ് ശ്രമം ഊർജിതമാക്കി. നാസറിനെതിരെ നരഹത്യ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അതിനിടെ,ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ചേരുന്ന ഹൈകോടതിയുടെ അവധിക്കാല ബെഞ്ചിനു മുന്നിൽ മുൻകൂർ ജാമ്യം നേടാനുള്ള നീക്കത്തിലാണ് എന്നാണ് കരുതുന്നത്.

നാസറിന്റെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാസറിന്റെ സഹോദരൻ സലാം, സഹോദരന്റെ മകൻ, അയൽവാസി മുഹമ്മദ് ഷാഫി പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈകോടതിയിൽ ജാമ്യം തേടാനുള്ള നീക്കത്തിന്റെ ഭാഗമായി കൊച്ചിയിൽ അഭിഭാഷക​നെ കാണാനെത്തിയപ്പോഴാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഒളിവിൽ പോയ നാസറിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കൊച്ചിയിലുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ ​അന്വേഷണത്തിൽ ഇയാളുടെ കാർ കണ്ടെത്തി. കാറിനുള്ളിൽ നിന്ന് നാസറിന്റെ ഫോൺ പൊലീസിന് ലഭിച്ചിരുന്നു.

Tags:    
News Summary - Nassar the boat owner of Tanur sought anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.