കൊല്ലം: കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ പാപം ചെയ്ത ആളും നാടിന്റെ ശാപവുമാണ് ഗോദ്സെ എന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. വെളിയം രാജീവ് രചിച്ച ‘ഗാന്ധി വേഴ്സസ് ഗോദ്സെ’ എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച നാലാം പതിപ്പിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധി എന്ന വെളിച്ചത്തെ തല്ലിക്കെടുത്താൻ പാടില്ലായിരുന്നു. ധർമത്തിന്റെ പ്രതീകമായി നാം കാണുന്ന ഗാന്ധിജി തന്റെ തത്ത്വാധിഷ്ഠിത നിലപാടിൽ ഒരിക്കലും വെള്ളം ചേർത്തില്ല. ഓരോ മേഖലയിലും ഗാന്ധിചിന്തകൾ പ്രസക്തമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ലോകം ഉള്ളിടത്തോളം കാലം ഗാന്ധി ദർശനങ്ങൾ വെളിച്ചം വീശുമെന്നും അദ്ദേഹം പറഞ്ഞു.
പുസ്തകം കേണൽ എസ്. ഡിന്നിക്ക് നൽകി പ്രകാശനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് ബോറിസ് പോൾ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.