തിരുവനന്തപുരം: ദേശീയഗാനം ആലപിക്കുേമ്പാൾ എഴുന്നേറ്റ് നിൽക്കുകയെന്നത് പൗരെൻറ മൗലിക ഉത്തരവാദിത്തമാണെന്ന് മന്ത്രി എ.കെ. ബാലൻ. ചലച്ചിത്രമേളയിൽ ദേശീയഗാനം ആലപിക്കുേമ്പാൾ എഴുന്നേറ്റ് നിൽക്കാത്തവെര ബലംപ്രയോഗിച്ച് അതിന് േപ്രരിപ്പിക്കില്ല. എന്നാൽ, അത്തരക്കാർെക്കതിരെ നിയമപരമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
സെൻസർഷിപ് റദ്ദാക്കപ്പെട്ട സാഹചര്യത്തിൽ വിവാദമായ എസ്. ദുർഗ എന്ന സിനിമ മേളയിൽ പ്രദർശിപ്പിക്കില്ല. എന്നാൽ സിനിമക്ക് അനുകൂലമായ വിധി കോടതിയിൽ നിന്നുണ്ടായാൽ മേളയിൽ പ്രദർശിപ്പിക്കും. പ്രദർശനം മത്സരവിഭാഗത്തിൽ ആയിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.