തിരുവനന്തപുരം: ദേശീയപാതയോരത്തെ മദ്യശാലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കോടതിയുമായി ഏറ്റുമുട്ടാനില്ലെന്നും സർക്കാറിെൻറ വാദം കേൾക്കാതെയാണ് വിധിയെന്നും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. കോടതി നിർദേശം നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
പൊതുമരാമത്ത്^എക്സൈസ് വകുപ്പുകളുടെ അഭിപ്രായം തേടാതെയാണ് പാതയോരത്തെ മദ്യശാലകൾ തുറക്കുന്നത് പരിഗണിക്കാൻ കോടതി നിർദേശിച്ചത്. കോടതി വിശദീകരണം ആവശ്യപ്പെടാതെ സർക്കാറിന് ഒന്നും ചെയ്യാനാവില്ല. ദേശീയപാതയാണെന്നോ അല്ലെന്നോ വിശദീകരിക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണ്.
അത്തരമൊരു അവസരം ഉണ്ടായില്ലെങ്കിലും കോടതി നിർദേശം അംഗീകരിച്ചു. ചേർത്തല^തിരുവനന്തപുരം പാത ദേശീയപാതയാണോ എന്ന് അഭിപ്രായം ചോദിച്ചതിനാലാണ് അവിടത്തെ മദ്യശാലകൾ തുറക്കാൻ കഴിയാതിരുന്നത്. കുറ്റിപ്പുറം^കണ്ണൂർ പാതയുടെ കാര്യത്തിൽ ഇത്തരമൊരന്വേഷണം നടന്നില്ല. ഇൗ പാതയിൽ തുറന്ന 13 മദ്യശാലകൾ പൂട്ടിയതായും മന്ത്രി വിശദീകരിച്ചു.
സർക്കാർ വാദം കേട്ടില്ലെങ്കിൽ അഡ്വക്കറ്റ് ജനറൽ പിന്നെയെന്താണ് കോടതിയിൽ ബോധിപ്പിച്ചതെന്ന ചോദ്യത്തിന് അത് എ.ജിയോട് തന്നെ ചോദിക്കണമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.