തിരുവനന്തപുരം: ദേശീയപാത നിർമാണം കേന്ദ്രം നിർത്തിവെച്ചതിനുപിന്നിൽ സംസ്ഥാന ബി.ജ െ.പി നേതൃത്വമാണെന്ന ആക്ഷേപവുമായി സി.പി.എം. എൻ.എച്ച് 66 െൻറ ഭാഗമായി എറണാകുളം ജില്ല യിലെ ഭൂമി ഏറ്റെടുക്കൽ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡൻ റ് പി.എസ്. ശ്രീധരൻ പിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത് ഉയർത്തിയാണ് സി.പി.എം നീക്കം.
2018 സെപ്റ്റംബർ 14ന് അയച്ച കത്ത് മന്ത്രി തോമസ് െഎസക്കാണ് പുറത്തുവിട്ടത്. പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നതിനാൽ എറണാകുളത്ത് എൻ.എച്ച് 66 ൽ ഇടപ്പള്ളി- മൂത്തകുന്നം വരെ മൂന്ന്-എ വിജ്ഞാപന പ്രകാരം നടപടി നിർത്തിവെക്കണമെന്നാണ് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടത്.
കാസർകോട് ഒഴികെ ജില്ലകളിലെ സ്ഥലം ഏറ്റെടുക്കൽ എൽ.ഡി.എഫ് സര്‍ക്കാർ കാലാവധി തികയുന്ന 2021ന് ശേഷം മതിയെന്നാണ് ദേശീയപാത അതോറിറ്റി തീരുമാനമെന്നാണ് സി.പി.എം ആക്ഷേപം.
കേന്ദ്ര നിലപാടിനെതിരെ പ്രക്ഷോഭ-നിയമ വഴികൾ തേടാനാണ് തീരുമാനം.
റോഡ് വികസനം സ്തംഭിപ്പിക്കുന്ന കേന്ദ്ര തീരുമാനം റദ്ദാക്കുന്നില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേന്ദ്രസര്‍ക്കാർ നടപടിക്ക് കൂട്ടുനില്‍ക്കുകയാണ് ശ്രീധരന്‍പിള്ള ചെയ്തത്. ബി.ജെ.പിയുടെ സംസ്ഥാനാധ്യക്ഷപദം കേരളവികസനം അട്ടിമറിക്കാനുള്ള സുവർണാവസരമാക്കുകയാണ് ശ്രീധരൻ പിള്ള ചെയ്തതെന്ന് മന്ത്രി തോമസ് െഎസക് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.