മലപ്പുറം: കേരളത്തെ നടുക്കിയ ഇരട്ട ഗർഭസ്ഥ ശിശുക്കളുടെ മരണത്തിൽ നടപടി ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷൻ. മഞ്ചേരി മെഡിക്കൽ കോളജിൽ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിലാണ് കമീഷൻ ഇടപെടൽ. സംഭവത്തിൽ നാല് ആഴ്ചക്കകം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കമീഷൻ നിയമ വിഭാഗം അസിസ്റ്റൻറ് രജിസ്ട്രാർ കെ.കെ. ശ്രീവാസ്തവ സംസ്ഥാന ഡി.എം.ഇക്കും ആരോഗ്യ കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിക്കും കത്തയച്ചു.
പുത്തനഴി സ്വദേശി ഡോ. സൈനുൽ ആബിദീൻ ഹുദവി നൽകിയ പരാതിയെ തുടർന്നാണ് നടപടി. മാധ്യമ പ്രവർത്തകനും കൊണ്ടോട്ടി മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറിയുമായ എൻ.സി. മുഹമ്മദ് ഷെരീഫ്-സഹല തസ്നീം ദമ്പതികളുടെ ഇരട്ട ഗർഭസ്ഥ ശിശുക്കളാണ് സെപ്റ്റംബർ 27ന് മരിച്ചത്. എം.എസ്.എഫ് ദേശീയ കമ്മിറ്റി നൽകിയ പരാതിയെ തുടർന്ന് ദേശീയ ബാലവകാശ കമീഷനും സൈനുൽ ആബിദീൻ ഹുദവിയുടെ പരാതിയിൽ ദേശീയ വനിത കമീഷനും സംഭവത്തിൽ ഇടപെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.