കോഴിക്കോട്: കേരള മീഡിയ അക്കാദമിയും കാലിക്കറ്റ് പ്രസ്ക്ലബും ചേർന്ന് ത്രിദിന ദേശീയ വനിത മാധ്യമ കോൺക്ലേവ് ഡിസംബർ മൂന്നാം വാരം കോഴിക്കോട്ട് സംഘടിപ്പിക്കും.
വനിത മാധ്യമ നയരൂപവത്കരണത്തിനുള്ള ചർച്ചകളും സെമിനാറുകളും വനിത മാധ്യമ കൂട്ടായ്മയും കോൺക്ലേവിെൻറ ഭാഗമായി നടക്കും.
കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ വ്യക്തികളും മാധ്യമപ്രവർത്തകരും കോൺക്ലേവിൽ പങ്കെടുക്കും. കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ മീര ദർശക് ചെയർപേഴ്സനും രജി ആർ. നായർ ജനറൽ കൺവീനറുമായി വിവിധ സബ് കമ്മിറ്റികൾ രൂപവത്കരിച്ചു.
കോൺക്ലേവിെൻറ ലോഗോ തയാറാക്കാൻ മത്സരം സംഘടിപ്പിക്കുന്നു. മാധ്യമ പ്രവർത്തകരും അല്ലാത്തവരുമായ സ്ത്രീകൾക്ക് മാത്രമാണ് മത്സരം. തെരഞ്ഞെടുക്കുന്ന ലോഗോക്ക് 5001 രൂപ കാഷ് പ്രൈസ് നൽകും. നവംബർ 28ന് മുമ്പായി nwjcentries@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. ഫോൺ: 0495 2721860 (കാലിക്കറ്റ് പ്രസ്ക്ലബ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.