നവ കേരള ബസ് യാത്രക്കാരുടെ ശ്രദ്ധക്ക്

കു​തി​ക്ക​ട്ടെ, കോ​ത​മം​ഗ​ലം

ഭൂ​ത​ത്താ​ൻ​കെ​ട്ട്, വ​ടാ​ട്ടു​പാ​റ പ്ര​ദേ​ശ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളെ എ​ത്തി​ക്കാ​ൻ കാ​ര്യ​ക്ഷ​മ​മ​യാ​യ ഇ​ട​പെ​ട​ലു​ക​ളി​ല്ല. ത​ട്ടേ​ക്കാ​ട് പ​ക്ഷി സ​ങ്കേ​തം ലോ​ക ടൂ​റി​സം മാ​പ്പി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സ​ങ്കേ​ത​ത്തെ മെ​ച്ച​പ്പെ​ടു​ത്താ​ൻ വേ​ണ്ട പ​ദ്ധ​തി​ക​ൾ ഒ​ന്നും ത​ന്നെ​യി​ല്ല. നേ​ര്യ​മം​ഗ​ലം, കു​ട്ട​മ്പു​ഴ വി​ല്ലേ​ജു​ക​ളി​ൽ മ​ണ്ണി​ടി​ച്ച​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു. നേ​ര്യ​മം​ഗ​ലം 46 ഏ​ക്ക​റ് കോ​ള​നി​ക്ക് മു​ക​ളി​ൽ മ​ല വി​ണ്ട് കീ​റി നി​ൽ​ക്കു​ക​യാ​ണ്. നി​ല​വി​ൽ മ​ഴ​ക്കാ​ല​ത്ത് കു​ടും​ബ​ങ്ങ​ളെ മാ​റ്റി താ​മ​സ്സി​പ്പി​ക്കു​ക​യാ​ണ്. ന​ഗ​ര​പ​രി​ധി​യി​ലെ ജ​വ​ഹ​ർ കോ​ള​നി​വാ​സി​ക​ളാ​യ 38 കു​ടും​ബ​ങ്ങ​ൾ നി​ര​ന്ത​ര വെ​ള്ള​പ്പൊ​ക്ക ഭീ​ക്ഷ​ണി നേ​രി​ടു​ന്നു. വ​ർ​ഷ​ത്തി​ൽ മു​ന്നി​ലേ​റെ ത​വ​ണ ഇ​വ​രെ മാ​റ്റി പാ​ർ​പ്പി​ക്കു​ക​യാ​ണ്.

• കു​ട്ട​മ്പു​ഴ, നേ​ര്യ​മം​ഗ​ലം വി​ല്ലേ​ജു​ക​ളി​ലെ പ​ട്ട​യ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണം.

• ത​ങ്ക​ളം - കാ​ക്ക​നാ​ട് നാ​ലു​വ​രി പാ​ത മു​ട​ങ്ങി കി​ട​ക്കു​ന്നു. ജി​ല്ല ആ​സ്ഥാ​ന​ത്ത് എ​ളു​പ്പ​ത്തി​ലെ​ത്താ​ൻ 2006ൽ ​തു​ട​ങ്ങി​യ 27.32 കി.​ മി ദൂ​ര​മു​ള്ള റോ​ഡ് 17 വ​ർ​ഷം കൊ​ണ്ട് 1.24 കീ ​ലോ​മീ​റ്റ​ർ മാ​ത്രം പൂ​ർ​ത്തി​യാ​യ​ത്.

• കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ല. പ​കു​തി​യി​ലേ​റെ കു​ടി​ക​ളി​ൽ വൈ​ദ്യു​തി എ​ത്തി​യി​ട്ടി​ല്ല. ബ​സ് എ​ത്താ​ത്ത കു​ടി​ക​ളു​മു​ണ്ട്.

• മ​ഴ​ക്കാ​ല​ത്ത് പോ​ലും ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം ല​ഭ്യ​മ​ല്ല. ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ളു​ടെ കാ​ല​പ്പ​ഴ​ക്കം പ​രി​ഹ​രി​ക്ക​ണം.

• നി​ര​വ​ധി പേ​രാ​ണ് വീ​ടി​ന് അ​പേ​ക്ഷ ന​ൽ​കി ഓ​രോ പ​ഞ്ചാ​യ​ത്തി​ലും കാ​ത്തി​രി​ക്കു​ന്ന​ത്.

• പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​ണ്ട്. താ​ലൂ​ക്ക് ഹെ​ഡ്‌ ക്വാ​ർ​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ൽ ഫി​സി​ഷ്യ​ന്റെ കു​റ​വ്.

• കു​ട്ട​മ്പു​ഴ​യി​ലെ ഗ​വ കോ​ള​ജ് പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​തു​ങ്ങി. ഭൂ​മി ഏ​റ്റെ​ടു​ക്ക​ലും ന​ട​പ്പാ​യി​ല്ല.

• കി​ഫ്ബി പ​ദ്ധ​തി​ക​ളാ​യ കാ​ക്ക​നാ​ട് നാ​ലു​വ​രി​പ്പാ​ത, ചേ​ലാ​ട് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യം എ​ന്നി​വ മു​ട​ങ്ങി കി​ട​ക്കു​ന്നു.

• വ​ന്യ​മൃ​ഗ​ശ​ല്യ​മാ​ണ് ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്നം. ജ​ന​വാ​സ മേഖ​ല​യി​ൽ ആ​ന, കാ​ട്ടു​പ​ന്നി, കു​ര​ങ്ങ്, മ​യി​ൽ എ​ന്നി​വ​യു​ടെ ശ​ല്യം വ​ർ​ധി​ക്കു​ന്നു.

• സ്റ്റാ​ർ​ട്ട​പ്പു​ക​ൾ ഇ​ല്ല. നെ​ല്ലി​ക്കു​ഴി കേ​ന്ദ്ര​മാ​ക്കി ഫ​ർ​ണി​ച്ച​ർ ഹ​ബ്ബ് പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​തു​ങ്ങി

പ​ദ്ധ​തി​ക​ൾ ക​ട​ലാ​സി​ൽ പോ​രാ...

കാ​ർ​ഷി​ക മേ​ഖ​ല​യാ​യ മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന പ്ര​ശ്നം കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വാ​ണ്. റ​ബ​ർ വി​ല ഇ​ടി​വി​നെ തു​ട​ർ​ന്ന് റ​ബ​ർ മു​ഴു​വ​ൻ വെ​ട്ടി നീ​ക്കി പൈ​നാ​പ്പി​ൾ കൃ​ഷി​യി​ലേ​ക്ക് ക​ർ​ഷ​ക​ർ നീ​ങ്ങി​യെ​ങ്കി​ലും ഉ​ൽ​പ​ന്ന​ത്തി​ന്റെ വി​ല​യി​ടി​വ് വി​ന​യാ​യി. ഉ​ൽ​പാ​ദ​ന ചി​ല​വും പൈ​നാ​പി​ളി​ന്റെ വി​ല ത​ക​ർ​ച്ച​യും കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​ച്ചു. പാ​ട്ട​ക്കൂ​ലി വ​ർ​ധ​ന​വും മ​റ്റു ചെ​ല​വു​ക​ളും കൃ​ഷി​യെ ന​ഷ്ട​ക്ക​ച്ച​വ​ട​മാ​ക്കി മാ​റ്റി. ര​ണ്ടു പ​തി​റ്റാ​ണ്ട് മു​മ്പ് തു​ട​ങ്ങി​യ റോ​ഡ് വി​ക​സ​ന​ങ്ങ​ൾ എ​ങ്ങും എ​ത്താ​ത്ത അ​വ​സ്ഥ​യി​ൽ. ഗ​താ​ഗ​ത​ക്കു​രു​ക്കും റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച​യും മൂ​ലം ജ​ന​ങ്ങ​ൾ പ​ട്ട​ണ​ത്തി​ലെ​ത്താ​ത്ത​ത് വ്യാ​പാ​ര മാ​ന്ദ്യ​ത്തി​ന് ത​ന്നെ വ​ഴി​വ​ച്ചു. 2005ൽ ​വി​ഭാ​വ​നം ചെ​യ്ത ന​ഗ​ര റോ​ഡ് വി​ക​സ​നം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു. ഒ​ന്ന​ര പ​തി​റ്റാ​ണ്ട് മു​മ്പ് കൊ​ണ്ടു​വ​ന്ന മു​റി​ക്ക​ല്ല് ബൈ​പാ​സ് പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി. . കൊ​ട്ടി​ഘോ​ഷി​ച്ച് കൊ​ണ്ടു​വ​ന്ന റി​ങ് റോ​ഡ് പ​ദ്ധ​തി​യി​ലെ ചാ​ലി​ക്ക​ട​വ് നാ​ലു​വ​രി പാ​ത​യും വി​സ്മൃ​തി​യി​ലാ​ണ്. സ്ഥ​ല​മെ​ടു​പ്പാ​ണ് പ്ര​ശ്നം

• 1995ൽ ​പ്ര​ഖ്യാ​പി​ച്ച ദേ​ശീ​യ​പാ​ത​യി​ലെ ക​ടാ​തി - കാ​ര​ക്കു​ന്നം ബൈ​പാ​സും ക​ട​ലാ​സി​ൽ

• ന​ഗ​ര​ത്തി​ലും പാ​യി​പ്ര, ആ​യ​വ​ന, ആ​വോ​ലി, വാ​ള​കം പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം. പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ആ​സ് ബ​സ്റ്റോ​സ് പൈ​പ്പു​ക​ളാ​ണ് ന​ഗ​ര​ത്തി​ൽ ഇ​ന്നും ഉ​ള്ള​ത്. പൈ​പ്പു പൊ​ട്ട​ൽ തു​ട​ർ​ക്ക​ഥ.

• മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വ്. കോ​ടി​ക​ൾ മു​ട​ക്കി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​റും ലേ​ബ​ർ റൂ​മും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ജ​ന​റേ​റ്റ​ർ സൗ​ക​ര്യം ഒ​രു​ക്കാ​ത്ത​തി​നാ​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല. കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം തു​ട​ങ്ങാ​ൻ ന​ട​പ​ടി​യാ​യി​ല്ല. ഐ.​സി.​യു യൂ​ണി​റ്റും, ബ്ല​ഡ് ബാ​ങ്കും തു​റ​ക്ക​മെ​ന്നും ആ​വ​ശ്യം.

• ശാ​സ്ത്രീ​യ​മാ​യ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം ഒ​രു​ക്ക​ണം.

• ന​ഗ​ര​സ​ഭ ഏ​ഴു​വ​ർ​ഷം മു​മ്പ് പ​ണി​ത ഷീ ​ലോ​ഡ്ജ് ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​ൻ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ തു​റ​ന്നി​ട്ടി​ല്ല

• മൂ​വാ​റ്റു​പു​ഴ പു​ഴ​യോ​ര ന​ട​പ്പാ​ത​യോ​ട​നു​ബ​ന്ധി​ച്ച് റി​വ​ർ ടൂ​റി​സം പ​ദ്ധ​തി പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ച്ച​ങ്കി​ലും ന​ട​പ്പാ​യി​ട്ടി​ല്ല. പു​ഴ​യോ​ര ന​ട​പ്പാ​ത നെ​ഹ്റു പാ​ർ​ക്കി​ലെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കു​മാ​യി ബ​ന്ധി​പ്പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ​പോ​യാ​ലി മ​ല ടൂ​റി​സം പ​ദ്ധ​തി, മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ദ്ധ​തി എ​ന്നി​വ​യും ക​ട​ലാ​സി​ൽ

• കോ​ർ​മ​ല മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ൽ. കു​ന്നി​ൻ മു​ക​ളി​ൽ കൂ​റ്റ​ൻ ജ​ല​സം​ഭ​ര​ണി​യും എ​ൻ.​എ​സ്.​എ​സ് സ്കൂ​ളും വാ​ട്ട​ർ അ​തോ​റ​റ്റി ഐ​ബി​യും സ്ഥി​തി​ചെ​യ്യു​ന്നു

• ന​ഗ​ര​ത്തി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​മാ​യ ഇ​ലാ​ഹി​യ കോ​ള​നി​യ​ട​ക്കം നി​ര​ന്ത​രം വെ​ള്ള​പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്.

ന​ഗ​ര​ത്തി​ര​ക്കി​ൽ വീ​ർ​പ്പു​മു​ട്ടു​ന്നു

റോ​ഡു​ക​ളു​ടെ ശോ​ച​നീ​യ​വാ​വ​സ്ഥ​യും ന​ഗ​ര​ത്തി​ലെ ഗ​താ​കു​രു​ക്കും മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന ജ​ന​കീ​യ പ്ര​ശ്‌​ന​മാ​ണ്. ദി​നം​പ്ര​തി ആ​യി​ര​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും ക​ട​ന്നു​പോ​കു​ന്ന​തും എം.​സി റോ​ഡും എ.​എം റോ​ഡും ചേ​രു​ന്ന​തു​മാ​യ സി​ഗ്ന​ല്‍ ജ​ങ്ഷ​നി​ലെ ഗ​താ​ഗ​കു​രു​ക്ക് പ്ര​തി​സ​ന്ധി​യാ​ണ്. ന​ഗ​രം തൊ​ടാ​തെ ആ​ലു​വ, കോ​ത​മം​ഗ​ലം, മു​വാ​റ്റു​പു​ഴ, കാ​ല​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കാ​നാ​കി​ല്ല. ശ​ബ​രി​മ​ല, മ​ല​യാ​റ്റൂ​ര്‍ തീ​ര്‍ഥാ​ന സ​മ​യ​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ ന​ഗ​രം കു​രു​ക്കി​ലാ​കും. പ​രി​ഹാ​ര​മാ​യി എ.​എം റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി നി​ര്‍മി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ച് 15 വ​ര്‍ഷം മു​മ്പ് തു​ട​ക്ക​മി​ട്ട ബൈ​പാ​സ് പ​ദ്ധ​തി എ​ങ്ങു​മെ​ത്തി​യി​ല്ല. ന​ഗ​ര​ത്തി​ല്‍ എം.​സി റോ​ഡി​ന് കു​റു​കെ ചാ​ല​ക്കു​ടി ടൗ​ണി​ലേ​തു​പോ​ലെ മേ​ല്‍പ്പാ​ലം നി​ര്‍മി​ക്കു​ക​യ​ല്ലാ​തെ പ​രി​ഹാ​ര​മി​ല്ലെ​ന്ന് ചൂ​ണ്ടി​കാ​ണി​ക്ക​പ്പെ​ടു​ന്നു.

• വേ​ങ്ങൂ​ര്‍, കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന ഭീ​ഷ​ണി നേ​രി​ടു​ന്നു.

• മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ശാ​സ്ത്രീ​യ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു.

• ഏ​റെ പ​ഴ​ക്ക​മു​ള്ള​താ​ണ് പ​ല സ​ര്‍ക്കാ​ര്‍ സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളും. അ​ല്ല​പ്ര ഗ​വ. സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്റെ ശോ​ച​നീ​യാ​വ​സ്ഥ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ്ര​ധാ​നാ​ധ്യാ​പി​ക വി​ര​മി​ക്കാ​ന്‍ മു​തി​ര്‍ന്നു.

• പെ​രു​മ്പാ​വൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ല. 24 മ​ണി​ക്കൂ​റും വി​ദ​ഗ്ധ ഡോ​ക്ട​ര്‍മാ​രു​ടെ സേ​വ​നം ആ​വ​ശ്യ​മു​ള്ള ആ​ശു​പ​ത്രി​യാ​ണി​ത്.

• വെ​ങ്ങോ​ല, ഒ​ക്ക​ല്‍, രാ​യ​മം​ഗ​ലം, മു​ട​ക്കു​ഴ, വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പി.​എ​ച്ച്.​സി​ക​ളി​ൽ സൗ​ക​ര്യം വ​ർ​ധി​പ്പി​ക്ക​ണം.

• ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ഗ​വ. ആ​യൂ​ര്‍വേ​ദ ആ​ശു​പ​ത്രി​യി​ൽ പ​ല ​ബ്ലോ​ക്കു​ക​ളും മ​ഴ​ക്കാ​ല​ത്ത് ചോ​ർ​ന്നൊ​ലി​ക്കു​ന്നു

• ഭൂ​മി​ക്കും വീ​ടി​നും അ​പേ​ക്ഷി​ച്ച് കാ​ത്തി​രി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ണ്ട്

• 50 വ​ര്‍ഷം മു​മ്പ് പ​ണി​ത ടാ​ങ്കി​ല്‍ നി​ന്നാ​ണ് ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്തി​ലേ​ക്കും കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. പൈ​പ്പു​ക​ൾ​ക്കും പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്കം

• കോ​ട​നാ​ടും പാ​ണി​യേ​ലി​പ്പോ​രും ക​ല്ലി​ല്‍ ക്ഷേ​ത്ര​വും ഇ​രി​ങ്ങോ​ളും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്റെ അ​ന​ന്ത സാ​ധ്യ​ത​ക​ള്‍ മ​റ​ഞ്ഞു കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ്

• എം.​സി റോ​ഡും ആ​ലു​വ-​മൂ​ന്നാ​ര്‍ റോ​ഡും മ​ണ്ഡ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു. ര​ണ്ട് റോ​ഡും പ​ല​യി​ട​ത്തും പൊ​ട്ടി​പ്പൊ​ളി​ഞ്ഞു. വ​ശ​ങ്ങ​ളി​ലു​ള്ള കാ​ന​ക​ള്‍ നി​റ​ഞ്ഞ് വെ​ള്ള​മൊ​ഴു​ക്ക് ത​ട​സ്സ​പ്പെ​ടു​ന്ന​തും ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​വും നി​ര്‍മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളും റോ​ഡ് ത​ക​ര്‍ച്ച​ക്ക് കാ​ര​ണ​മാ​കു​ന്നു.

Tags:    
News Summary - nava kerala sadas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.