ഉ​ഴ​വൂ​ര്‍ വി​ജ​യ​നെ​ മാറ്റുന്നതിനോട് താൽപര്യമില്ല -മ​ന്ത്രി തോ​മ​സ് ചാ​ണ്ടി

കുവൈറ്റ്സിറ്റി: എ​ന്‍.​സി.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഉ​ഴ​വൂ​ര്‍ വി​ജ​യ​നെ​തി​രായ നിലപാട് തിരുത്തി മ​ന്ത്രി തോ​മ​സ് ചാ​ണ്ടി. ഉഴവൂർ വിജയനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റുന്നതിനോട് താൽപര്യമില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു. വിഷയം സംസ്ഥാന കമ്മിറ്റിയിൽ വരുമ്പോൾ നിലപാടറിയിക്കുമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.  

എ.കെ ശശീന്ദ്രൻ കുറ്റവിമുക്തനായി മടങ്ങിവന്നാൽ മന്ത്രിസ്ഥാനം തിരികെ നൽകാൻ തയാറാണ്. പാർട്ടിയിലെ മുൻധാരണ പ്രകാരമുള്ള ഒന്നരവർഷം ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് ഇരിക്കാൻ സാധിക്കും. എന്നാൽ, ഇക്കാര്യം തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയല്ല. പാർട്ടി അധ്യക്ഷൻ ശരത് പവാർ പറഞ്ഞാൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്നും മന്ത്രി തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. 

ത​​ന്‍റെ മ​ന്ത്രി​സ്ഥാ​നം വൈ​കി​പ്പി​ക്കാ​ന്‍ ഉ​ഴ​വൂ​ര്‍ വി​ജ​യ​ന്‍ ശ്ര​മി​ച്ച​താ​യി കഴിഞ്ഞ ദിവസം കു​വൈ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ തോ​മ​സ്​ ചാ​ണ്ടി വെ​ളി​പ്പെ​ടു​ത്തി​യിരുന്നു. എ​ന്‍.​സി.​പി സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ മാ​ണി സി. ​കാ​പ്പ​നും ഉ​ഴ​വൂ​ർ വി​ജ​യ​നെ​തി​രെ തി​രി​ഞ്ഞി​രു​ന്നു. പാ​ര്‍ട്ടി​ഘ​ട​ക​ത്തെ അ​റി​യി​ക്കാ​തെ പ്ര​സി​ഡ​ൻ​റ്​ തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മാ​ണി ദേ​ശീ​യ​നേ​തൃ​ത്വ​ത്തി​ന് ക​ത്ത​യ​ച്ചി​രു​ന്നു. 

Tags:    
News Summary - ncp crisis minister thomas chandy uzhavoor vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.