നെടുമ്പാശ്ശേരി: ജെയ്ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടന വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിമുഴക്കിയ പശ്ചാ ത്തലത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ പരിശോധന കൂടുതൽ കർക്കശമാക്കി. മുംബൈയിലാണ് ഭീഷണിയുയ ർന്നതെങ്കിലും ഡൽഹി, ബംഗളൂരു, നാഗ്പുർ, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ നിന്നും വിമാനം തട്ടിക്കൊണ്ടു പോകാൻ സാധ്യതയുണ്ടെന്നാണ് ഇൻറലിജൻസ് റിപ്പോർട്ട്.
വൈകിയെത്തുന്ന യാത്രക്കാരെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. യന്ത്ര സംവിധാനത്തിലെ പരിശോധനകൾക്ക് ശേഷം വീണ്ടും കൈ കൊണ്ടുള്ള ദേഹപരിശോധന നടത്തും. ലഗേജുകളെല്ലാം ശക്തമായ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. സ്ഫോടക വസ്തുക്കൾ മണത്തറിയുന്ന നായ്ക്കളും ഇടയ്ക്കിടെ പരിശോധന നടത്തുന്നുണ്ട്. സ്ത്രീകളെയും കുട്ടികെളയും വരെ കർശന പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.