ശരീരത്തിൽ ബോംബുണ്ടെന്ന് ഭീഷണിമുഴക്കിയ യാത്രക്കാരനെ വിമാനത്താവളത്തിൽ പിടികൂടി

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്​ട്ര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാളെ സി.ഐ.എസ്.എഫ്​ പിടികൂട ി. ഞായറാഴ്​ച പുലർച്ച നാ​േലാടെ അന്താരാഷ്​ട്ര ടെർമിനലിലാണ് സംഭവം. കൊച്ചിയിൽനിന്ന്​ കുവൈത്തിലേക്ക് പോകാനെത്തിയ ജോൺ പാണ്ടിയാക്കൽ എന്ന യാത്രക്കാരനാണ് സുരക്ഷപരിശോധനക്കിടെ ശരീരത്തിൽ ബോംബ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയത്. ഇതേതുടർന്ന് ഇയാളെ വിശദപരിശോധനക്ക് വിധേയമാക്കിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. പ്രതിയെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.

Tags:    
News Summary - nedumbassery airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.