തൊടുപുഴ: രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിൽവെച്ചത് എസ്.പിയുടെ നിർദേശപ് രകാരമെന്ന് അറസ്റ്റിലായ എസ്.ഐ കെ.എ. സാബു ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ജില്ല പൊലീസ് മേധാ വി കെ.ബി. വേണുഗോപാലിനെതിരെ ശക്തമായ മൊഴികളാണ് എസ്.ഐയിൽനിന്ന് ലഭിച്ചത്.
രാജ്കു മാറിനെ അനധികൃത കസ്റ്റഡിയിൽ സൂക്ഷിക്കാൻ നിർദേശിച്ചത് എസ്.പിയാണ്. തെളിവെടുപ്പ ിന് കൊണ്ടുപോയതും പണം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന വിവരവും അറിയിച്ചു. ഇതോടെ രണ്ടു ദിവസ ംകൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എസ്.പി നിർദേശിച്ചു. ഡി.ഐ.ജിയെ വിവരം അറിയിച്ചിട്ടുണ്ടെന്ന് എസ്.പി പറഞ്ഞു. കട്ടപ്പന ഡിവൈ.എസ്.പിക്കും കാര്യങ്ങൾ അറിയാമായിരുന്നു.
എ.എസ്.ഐ അടക്കം എട്ടുപേരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ അറസ്റ്റിലായവരടക്കം നാലു പ്രതികളെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ. നേരിട്ട് മർദനത്തിൽ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്തെന്ന നിലക്ക് ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി. ഒന്നും നാലും പ്രതികളായ എസ്.ഐ സാബുവിെൻറയും സിവിൽ പൊലീസ് ഓഫിസർ സജീവ് ആൻറണിയുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. രണ്ടും മൂന്നും പ്രതികളായ സിവിൽ പൊലീസ് ഓഫിസർ റെജിമോൻ, ഡ്രൈവർ നിയാസ് എന്നിവർ ഒളിവിലെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. നാലു പ്രതികളും കൂടി രാജ്കുമാറിനെ അന്യായമായി തടങ്കലിൽ വെച്ച് ക്രൂരമായി മർദിെച്ചന്ന് പീരുമേട് കോടതിയിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോൺസൺ ജോസഫ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ജൂൺ 12ന് വൈകീട്ട് അഞ്ചു മുതൽ അറസ്റ്റ് രേഖപ്പെടുത്തിയ 15 വരെ രാജ്കുമാറിനെ കസ്റ്റഡിയിൽ അതിക്രൂരമായി മർദിച്ചു. രണ്ടു കാലിലും പാദത്തിലും ക്രൂരമായി മർദിച്ചിട്ടുണ്ട്. നാലാം പ്രതി സജീവ് ആൻറണിയടക്കം മർദിക്കുേമ്പാൾ എസ്.ഐ സാബു തടയാൻ ശ്രമിച്ചില്ല. തുടർന്ന് ഒന്നു മുതൽ നാലുവരെ പ്രതികൾ രാജ്കുമാറിനെ സ്റ്റേഷനിലെത്തിച്ച് കാലിലും കാൽവെള്ളക്കും അടിച്ചു. കാൽ പിറകിലേക്ക് വലിച്ച് വെച്ചും മർദിച്ചു. അവശ നിലയിലായിട്ടും മതിയായ ചികിത്സ നൽകിയില്ല.
അവശ്യസമയത്ത് ചികിത്സ ലഭ്യമാക്കാതിരുന്നതിനെ തുടർന്നാണ് ന്യുമോണിയ ബാധിതനായി രാജ്കുമാർ മരിക്കാനിടയായതെന്നും കണ്ടെത്തിയാണ് കൊലക്കുറ്റം അടക്കം ചുമത്തിയതെന്നു റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എസ്.ഐയെ ദേവികുളം സബ്ജയിലിലേക്കും സജീവിനെ പീരുമേട് സബ്ജയിലിലേക്കുമാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. എസ്.ഐയായിരിക്കുമ്പോൾ സാബു പിടികൂടിയ പ്രതികൾ പീരുമേട് ജയിലിലുള്ളതിനാൽ സുരക്ഷ പ്രശ്നങ്ങൾ കണക്കിലെടുത്താണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.