തൊടുപുഴ: സാമ്പത്തിക തട്ടിപ്പുകേസ് പ്രതി രാജ്കുമാർ കസ്റ്റഡിയിൽ മൂന്നാംമുറക്ക് ഇരയായി മരിച്ച സംഭവത്തിൽ സസ്പെൻഷനിലായിരുന്ന നെടുങ്കണ്ടം എസ്.ഐ എറണാകുളം ഞാറക്കൽ കുറുപ്പശേരിയിൽ കെ.എ. സാബു (46), സിവിൽ പൊലീസ് ഓഫിസർ സജീവ് ആൻറണി എന്നിവർ അറസ്റ്റിൽ. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ് ക്യാമ്പ് ഓഫിസിൽ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ കൊലക്കുറ്റം ചുമത്തി ഇവെര അറസ്റ്റ് ചെയ്തത്.
സാക്ഷി മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇരുവരും കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് ഇവരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ബുധനാഴ്ച രാവിലെയാണ് കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവിെൻറ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊലപാതകം, അന്യായ തടങ്കൽ, ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കൽ, കുറ്റകൃത്യം മറച്ചുവെക്കൽ, കഠിന ദേഹോപദ്രവം, ആയുധംകൊണ്ട് മുറിവേൽപിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി െഎ.പി.സി 302, 343, 331,330, 324, 323, 24 വകുപ്പുകൾ പ്രകാരമാണ് കേസ്. റിമാൻഡ് പ്രതിയായിരിക്കെ പീരുമേട് ജയിലിൽ മരിച്ച രാജ്കുമാറിന് പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദനമേറ്റെന്നാണ് ക്രൈംബ്രാഞ്ചിെൻറ കണ്ടെത്തൽ.
അറസ്റ്റിനു പിന്നാലെ കുഴഞ്ഞുവീണ എസ്.ഐ സാബുവിനെ കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മുഖം മറച്ചാണ് ആശുപത്രിയിലെത്തിച്ചത്. മർദനത്തിന് നേരിട്ട് നേതൃത്വം നൽകിയവരെന്ന് കണ്ടെത്തിയാണ് ഇവരുടെ അറസ്റ്റ്. കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നാണ് സൂചന. സംഭവത്തിൽ അറസ്റ്റിലായവരടക്കം എട്ട് ഉദ്യോഗസ്ഥരെയാണ് നേരേത്ത സസ്പെൻഡ് ചെയ്തത്. സി.ഐ അടക്കം നാലുപേെര സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
കുമാറിനെ കഴിഞ്ഞമാസം 12 മുതൽ 16ന് പുലർച്ച വരെ ഒന്നാംനിലയിലെ വിശ്രമമുറിയിൽ ക്രൂരമർദനത്തിന് ഇരയാക്കിയെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. നാലു ദിവസവും പൊലീസുകാർ മദ്യപിച്ചിരുന്നുവെന്നും ഒരു ദിവസംപോലും കുമാറിനെ ഉറങ്ങാൻ അനുവദിച്ചിരുന്നില്ലെന്നും ചോദ്യംെചയ്യലിൽ തെളിഞ്ഞു. കുമാറിെൻറ രഹസ്യഭാഗങ്ങളിൽ കാന്താരിമുളക് അരച്ചുതേക്കുന്നതുൾെപ്പടെ ക്രൂരകൃത്യങ്ങളും ഇവർ ചെയ്തു.
അനധികൃതമായി കസ്റ്റഡിയിൽ െവച്ചതു സംബന്ധിച്ച സി.സി.ടി.വി അടക്കം തെളിവുകളും സാക്ഷിമൊഴികളും സ്റ്റേഷൻ രേഖകളിലെ വൈരുധ്യവും മർദനം സംബന്ധിച്ച മൊഴികളും സാഹചര്യത്തെളിവുകളുമാണ് പ്രതികളെ കുരുക്കിയതെന്നാണ് വിവരം. സി.പി.ഒ സജീവ് ആൻറണിയെ പീരുമേട് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.