മലപ്പുറത്ത്​ ഇന്ന്​ രോഗം സ്​ഥിരീകരിച്ചത്​ ദുബൈയിൽനിന്ന്​ വന്നയാൾക്ക്​

മലപ്പുറം: ജില്ലയിൽ ചൊവ്വാഴ്​ച ഒരാൾക്ക് കൂടി കോവിഡ്19 വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച് ചവരുടെ ആകെ എണ്ണം 5 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചയാൾ താനാളൂർ സ്വദേശിയാണ്. ഇയാൾ മാർച്ച് 18ന് രാവിലെ 2:30ന് എമിറേറ്റ്സിന ്റെ EK0532 നമ്പർ വിമാനത്തിലാണ് ദുബായിൽനിന്ന്​ നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയത്.

ഇയാളെ എയർപോർട്ടിൽ നിന്നും നേരിട്ട് കളമശ്ശേരി മെഡിക്കൽ കോളജിലെത്തിക്കുകയും അവിടെനിന്ന് ആംബുലൻസിൽ വീട്ടിലെത്തിക്കുകയുമായിരുന്നു. താനാളൂരിലെ സ്വന്തം വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്ന ഇയാളെ രോഗ ലക്ഷണങ്ങളെ തുടർന്ന് മാർച്ച് 21ന് മഞ്ചേരി മെഡിക്കൽ കോളജിൽ അഡ്​മിറ്റ് ചെയ്തിട്ടുണ്ട്.

ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. മാർച്ച് 18ന് രാവിലെ 2:30ന് എമിറേറ്റ്സിന്റെ EK0532 നമ്പർ ഫ്ലൈറ്റിൽ യാത്ര ചെയ്തവർ കൺട്രോൾ റൂമിൽ ബന്ധപ്പെടേണ്ടതും 14 ദിവസം നിർബന്ധമായും വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയേണ്ടതും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ കൺട്രോൾറൂം നമ്പറിൽ ബന്ധപ്പെടേണ്ടതുമാണ്. യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകാൻ പാടുള്ളതല്ല. ജില്ല മെഡിക്കൽ കൺട്രോൾ റൂം നമ്പർ. 04832733251, 04832733252, 04832733253, 0483 2737858, 0483 2737857.

ചൊവ്വാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ റൂട്ട്​ മാപ്പ്​

Tags:    
News Summary - new covid patient in malappuram district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.