സംസ്ഥാനത്ത് അതിതീവ്ര കോവിഡ് റിപ്പോർട്ട് ചെയ്യുകയും രോഗവ്യാപനം കൂടുമെന്ന് മുന്നറിയിപ്പുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ ഉത്സവങ്ങൾക്കും പൊതു പരിപാടികൾക്കുമായി ആരോഗ്യ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.
- കണ്ടയിൻമെന്‍റ് സോണുകളിൽ ഉത്സവചടങ്ങുകൾ പാടില്ല.
- 65 വയസിന് മുകളിലുള്ളവർ, ഗർഭിണികൾ, 10 വയസിന് താഴെയുള്ള കുട്ടികൾ എന്നിവർ ചടങ്ങുകളിൽ പങ്കെടുക്കരുത്.
- ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നവരടക്കമുള്ള എല്ലാവരും മാസ്ക് ധരിക്കണം. ആളുകൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലം ഉറപ്പുവരുത്തണം.
- ഒരു ഘട്ടത്തിലും ആൾകൂട്ടം ഉണ്ടാകുന്നില്ലെന്ന് ഉത്സവ അധികൃതർ ഉറപ്പുവരുത്തണം.
- അന്നദാനം പോലുള്ള ചടങ്ങുകളിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്. അത്തരം ചടങ്ങുകൾ ഒഴിവാക്കാനാകാത്തതാണെങ്കിൽ സാമൂഹിക അകലം ഉറപ്പുവരുത്തണം.
- ചടങ്ങുകൾക്ക് എത്തുന്നവർക്ക് രോഗലക്ഷണങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്താനുള്ള പരിശോധന സംവിധാനം പ്രവേശന കവാടങ്ങളിൽ വേണം. ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന പുരോഹിതൻമാരെയടക്കം പരിശോധനക്ക് വിധേയമാക്കണം. രോഗലക്ഷണം ഉള്ളവർ പരിപാടികൾക്കെത്തരുത്.
- ബാരിക്കേഡുകൾ സ്ഥാപിച്ചും സ്ഥലം അടയാളപ്പെടുത്തിയും സാമൂഹിക അകലം പാലിക്കാനുള്ള സംവിധാനങ്ങൾ ഉത്സവ സംഘാടകർ ഒരുക്കിയിരിക്കണം.
- പൊതുവായ ഏതെങ്കിലും പ്രതലത്തിൽ തൊടുന്ന സാഹചര്യമുണ്ടെങ്കിൽ അവിടെ അണുവിമുക്തമാക്കാനുള്ള സംവിധാനം ഉണ്ടാകണം.
- ഉത്സവത്തിൽ പെങ്കടുത്തവർ അടുത്ത 14 ദിവസം ലക്ഷണങ്ങൾ ഉണ്ടോയെന്ന് സ്വയം നിരീക്ഷിക്കണം. ലക്ഷണങ്ങൾ പ്രകടമായാൽ റിപോർട്ട് ചെയ്യണം.
- പരിപാടികളിൽ പങ്കെടുക്കുന്നവരുടെ പേരും ഫോൺ നമ്പരും ശേഖരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.