ഹൈകോടതി ജഡ്​ജിമാരായി മുഹമ്മദ് നിയാസ്, വിജു എബ്രഹാം എന്നിവർ സത്യപ്രതിജ്ഞ ചെയ്യുന്നു

ഹൈകോടതിയിലെ പുതിയ ജഡ്​ജിമാർ സത്യപ്രതിജ്ഞ ചെയ്തു

കൊച്ചി: കേരള ഹൈകോടതിയിലെ രണ്ട്​ പുതിയ ജഡ്​ജിമാർ സത്യപ്രതിജ്ഞ ചെയ്തു. മുഹമ്മദ് നിയാസ്, വിജു എബ്രഹാം എന്നിവരാണ് ചീഫ് ജസ്റ്റിസ് എസ്. മണിശങ്കർ മുമ്പാകെ സത്യവാചകം ചൊല്ലിയത്.

ആഗസ്റ്റ് 11നാണ് അഭിഭാഷകരായ മുഹമ്മദ് നിയാസ്, വിജു എബ്രഹാം എന്നിവരെ ഹൈകോടതി അഡീഷനൽ ജഡ്​ജിമാരായി നിയമിച്ച്​ രാഷ്​ട്രപതിയുടെ ഉത്തരവിറങ്ങിയത്. 2019ലാണ്​ ഇരുവ​രെയും ​ൈഹകോടതി കൊളീജിയം ശിപാർശ ചെയ്​തത്​. 1995ൽ നിയമബിരുദം നേടിയവരാണ് ഇരുവരും.

തലശ്ശേരി ചൊവ്വാകാരൻ പുതിയപുരയിൽ കുടുംബാംഗമായ മുഹമ്മദ് നിയാസ് പി.എസ്‌.സി മുൻ ചെയർമാൻ പരേതനായ സാവാൻകുട്ടിയുടെ മകനാണ്​. മാതാവ്​: മറിയം. നിയമവിദ്യാർഥി പർവേസ്, സ്​കൂൾ വിദ്യാർഥികളായ ഷെസ, ഫൈസ എന്നിവരാണ്​ മക്കൾ. കോഴിക്കോട്​ ഗവ. ലോ കോളജിൽ നിന്ന്​ നിയമബിരുദം നേടിയ ശേഷം കോഴിക്കോടും പിന്നീട്​ 1997ൽ ഹൈകോടതിയിലും പ്രാക്​ടീസ്​ ആരംഭിച്ചു. ഭരണഘടന, സിവിൽ, ക്രിമിനൽ, ​െകാഫെപോസ നിയമങ്ങളിൽ വിദഗ്ധനാണ്.

എറണാകുളം ആംപ്രയിൽ കുടുംബാംഗമായ വിജു എബ്രഹാമിന്‍റെ പിതാവ്​ എ.കെ. അവിരയും ഹൈകോടതി അഭിഭാഷകനായിരുന്നു. കുഞ്ഞൂഞ്ഞമ്മയാണ്​ മാതാവ്​. ഭാര്യ: സുനി. മകൻ: അവിര. 1996ൽ പ്രാക്ടീസ് ആരംഭിച്ച വിജു 2011 മുതൽ 2016വരെ ഹൈകോടതിയിൽ സീനിയർ ഗവ. പ്ലീഡറായിരുന്നു. എസ്​.ബി.ഐ, കാത്തലിക് സിറിയൻ ബാങ്ക് എന്നിവയുടെ സ്​റ്റാൻഡിങ് കോൺസലായി പ്രവർത്തിച്ചിട്ടുണ്ട്​. 2010ൽ ഹൈകോടതി അഭിഭാഷക അസോസിയേഷൻ സെക്രട്ടറിയായിരുന്നു.

Tags:    
News Summary - New High Court Judges swearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.