തൃശൂർ: 15ന് വിതരണം തുടങ്ങേണ്ട പുതിയ റേഷൻകാർഡ് അപേക്ഷ ഫോറം അച്ചടി നിർത്താൻ പൊതുവിതരണ വകുപ്പിെൻറ അടിയന്തര ഉത്തരവ്. വ്യാഴാഴ്ച വൈകീട്ടാണ് അച്ചടി നിർത്തണമെന്ന് ആവശ്യെപ്പട്ട് സിവിൽ സപ്ലൈസ് ഡയറക്ടറുടെ നിർദേശം താലൂക്ക് സപ്ലൈ ഒാഫിസുകളിൽ ലഭിച്ചത്. താലൂക്കുകൾ പ്രസുകൾക്ക് കരാർ നൽകി അപേക്ഷ അച്ചടി തുടങ്ങിയതിന് പിന്നാലെയാണ് ഉത്തരവ് വന്നത്. നാലുവർഷമായി പുതിയ റേഷൻകാർഡിന് അപേക്ഷ സ്വീകരിച്ചിരുന്നില്ല. ഇത് പുനരാരംഭിക്കുന്നതിന് സപ്ലൈ ഒ ാഫിസുകൾ മുഖേന 10,000 അപേക്ഷകൾ അച്ചടിച്ച് വിതരണം ചെയ്യണമെന്നായിരുന്നു നിർദേശം.
അേപക്ഷ അച്ചടിക്കൽ സംസ്ഥാനതലത്തിൽ വകുപ്പ് ഏറ്റെടുത്ത് നടത്തുന്നതിനാണ് അടിയന്തര ഉത്തരവ് ഇറക്കിയെതന്ന് അറിയുന്നു. അച്ചടി ലോബിയുടെ ഇടപെടലാണ് കാര്യങ്ങൾ വീണ്ടും കുഴഞ്ഞുമറിയാൻ ഇടയാക്കിയതത്രെ. അപേക്ഷകൾ ഒരുമിച്ച് അച്ചടിക്കേണ്ട ഒാർഡർ ലഭിക്കാൻ കമീഷൻ വാഗ്ദാനവുമായി എത്തിയ സംഘത്തിെൻറ പ്രലോഭനമാണ് കാര്യങ്ങൾ കീഴ്മേൽ മറിയാൻ കാരണം. അപേക്ഷ വിതരണം തുടങ്ങാൻ അഞ്ചു ദിവസം മാത്രമാണുള്ളത്. ഇതിൽ മൂന്ന് അവധി ദിവസങ്ങളാണ്. വകുപ്പിെൻറ അനുമതി ലഭിച്ച് മൂന്ന് ദിവസം കൊണ്ട് അച്ചടി പൂർത്തിയാക്കാനാവുമോയെന്ന സംശയം ഉയരുന്നുണ്ട്.
ഭക്ഷ്യ ഭദ്രത നിയമത്തിൽ വകുപ്പിനുണ്ടായ അബദ്ധങ്ങളിൽ നിന്നും പാഠം പഠിച്ചില്ലെന്നാണ് പുതിയ സംഭവവികാസങ്ങൾ നൽകുന്ന സൂചന. നേരത്തെ യു.ഡി.എഫ് സർക്കാറിനെ പഴിചാരി കൈ കഴുകിയിരുന്ന ഇടതുസർക്കാറാണ് പുതിയ ഉത്തരവുമായി എത്തിയിരിക്കുന്നത്. നടപടികൾ ഇങ്ങനെയായാൽ കോടികൾ ചെലവിട്ടിട്ടും ഭക്ഷ്യ ഭദ്രത നിമയം എങ്ങുമെത്താത്ത സാഹചര്യം തുടരും. കാര്യങ്ങൾ കൈവിട്ടുപോകുേമ്പാഴും മുഖ്യമന്ത്രി അടക്കം വിഷയത്തിൽ ഇടപെടുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.