തിരുവനന്തപുരം: ട്രഷറി സേവിങ്സ് ബാങ്ക് നിക്ഷേപത്തിന് സോഫ്റ്റ്വെയറിൽ ഇടപാട് റദ്ദാക്കാനുള്ള സംവിധാനം പിൻവലിച്ചു. വഞ്ചിയൂർ ട്രഷറിയിൽ ഈ സംവിധാനം ദുരുപയോഗം ചെയ്ത് സീനിയർ അക്കൗണ്ടൻറ് രണ്ടുകോടി രൂപ തട്ടിയ സാഹചര്യത്തിലാണ് നടപടി.
തട്ടിപ്പിെൻറ വെളിച്ചത്തിൽ ട്രഷറി സോഫ്റ്റ്വെയറിൽ ഇടപാട് നടത്തുന്നതിന് ജീവനക്കാരുടെ മെയിൽ ഐ.ഡി ഉപയോഗിക്കുന്ന പുതിയരീതി വരും. നിലവിൽ ജീവനക്കാരുടെ പെൻ (Permanent Employee Number) ഉം പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുന്ന സംവിധാനമാണ്.
പകരം എൻ.ഐ.സി മെയിൽ ഉപയോഗിച്ച് ലോഗിൻ ചെയ്യുന്നത് നിർബന്ധമാക്കും. പ്രവർത്തനക്ഷമമായ എൻ.ഐ.സി മെയിൽ ഐ.ഡി എല്ലാ ട്രഷറി ജീവനക്കാരും ഉറപ്പാക്കാൻ അധികൃതർ നിർദേശം നൽകി.
രണ്ടോ മൂന്നോ ദിവസത്തിനകം മാറ്റം നടപ്പാകും. പുതിയ സംവിധാനത്തിലേക്ക് മാറുന്നതോടെ കൂടുതൽ സുരക്ഷാ നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകും. തട്ടിപ്പിെൻറ എല്ലാ പഴുതും അടയ്ക്കുകയാണ് ലക്ഷ്യം.
സർക്കാർ നിയോഗിച്ച ഉന്നതതല സമിതിയോട് ഇതിനായി വിശദനിർദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.