പമ്പ: ശബരിമലയിലുണ്ടായ ദുരവസ്ഥ വിവരിച്ച് മാധ്യമപ്രവർത്തകയും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടറുമായ സുഹാസിനി രാജ്. ഒരു കൂട്ടം ആളുകൾ തന്നെ ആക്രമിച്ചെന്ന് സുഹാസിനി വ്യക്തമാക്കി.
സന്നിധാനത്തേക്കുള്ള പാതി വഴിയായപ്പോൾ രോഷാകുലരായ ജനക്കൂട്ടം തടഞ്ഞു. തനിക്ക് നേരെ കല്ലേറുണ്ടായി. ചിലത് ദേഹത്ത് പതിച്ചു. കേരളാ പൊലീസ് പരമാവധി സംരക്ഷണം നൽകാൻ ശ്രമിച്ചു. ആരുടെയും വികാരത്തെ മുറിപ്പെടുത്തി സന്നിധാനത്തേക്കില്ലെന്നും സുഹാസിനി വ്യക്തമാക്കി.
ശബരിമലയിലേക്ക് യാത്ര തിരിച്ച സുഹാസിനി രാജ് കടുത്ത പ്രതിഷേധത്തെ തുടർന്ന് മരക്കൂട്ടത്തു വെച്ച് യാത്ര ഉേപക്ഷിച്ച് തിരിച്ചിറങ്ങിയിരുന്നു. ഒൗദ്യോഗിക ആവശ്യാർഥമാണ് സുഹാസിനി സന്നിധാനത്തേക്ക് യാത്ര തിരിച്ചത്.
അക്രമത്തിന്‍റെ പശ്ചാത്തലത്തിൽ സുഹാസിനിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പമ്പയിൽ നിന്ന് പൊലീസ് സുരക്ഷയിൽ സുഹാസിനി കൊച്ചിയിലേക്ക് പോയി.
ന്യൂയോർക്ക് ടൈംസിന്‍റെ ഡൽഹിയിലെ സൗത്ത് ഏഷ്യ റിപ്പോർട്ടറാണ് 46കാരിയായ സുഹാസിനി രാജ്. ഉത്തര്‍പ്രദേശിലെ ലക്നൗ സ്വദേശിനിയാണ്. എം.പിമാരുടെ കോഴ വെളിപ്പെടുത്തിയ കോബ്ര പോസ്റ്റിന്‍റെ 'ഒാപറേഷൻ ദുര്യോധന'യിലെ മുഖ്യപങ്കാളിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.