പ്രസവിച്ച ഉടന്‍ റോഡില്‍ ഉപേക്ഷിച്ച കുഞ്ഞിനെ വാളയാര്‍ പൊലീസ് കണ്ടെടുത്തപ്പോള്‍

'അമ്മയറിയാൻ, ആ മകൾ സുഖമായിരിക്കുന്നു'; യാത്രക്കിടയിൽ പ്രസവിച്ച കുഞ്ഞിനെ തോട്ട്​വക്കിൽ ഉപേക്ഷിച്ച അമ്മ കസ്റ്റഡിയിൽ

അങ്കമാലി: വാളയാറിന് സമീപം പ്രസവിച്ചശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് ബസില്‍ മടങ്ങിയ യുവതിയെ വാഹനം തടഞ്ഞ് അങ്കമാലി പൊലീസ് കസ്​റ്റഡിയിെലടുത്തു. പശ്ചിമബംഗാൾ സ്വദേശിനി ഹസീനയാണ് (34) പിടിയിലായത്.

കരാർ ​േ​ജാലിക്ക്​ അങ്കമാലി സ്വദേശി ഏര്‍പ്പെടുത്തിയ ടൂറിസ്​റ്റ് ബസില്‍ പശ്ചിമബംഗാളില്‍നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന സംഘത്തോടൊപ്പമായിരുന്നു ഇവർ. ബസ് പാലക്കാടിനടുത്തെ പേട്ടക്കാട് എത്തിയപ്പോള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധിച്ചു. ഈ സമയം യുവതി പുറത്തേക്ക് ഇറങ്ങിപ്പോയി. ഛര്‍ദിക്കാന്‍ ഇറങ്ങി​േപ്പായതെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. ഇവിടെയാണ് പെൺകുഞ്ഞിനെ പ്രസവിച്ചതെന്നാണ് വിവരം. തുടർന്ന് കുഞ്ഞിനെ ചുള്ളിമട പേട്ടക്കാട് വെള്ളമില്ലാത്ത തോട്ട്​വക്കിൽ ഉപേക്ഷിച്ച്​ യുവതി ബസില്‍ കയറി അങ്കമാലിയിലേക്ക് യാത്ര തുടർന്നു.

തോടിന്​ അടു​െത്തത്തിയ പഴം വില്‍പനക്കാര്‍ കുഞ്ഞിെൻറ കരച്ചില്‍ കേട്ട് നടത്തിയ പരിശോധനയിലാണ്​ നവജാതശിശുവിനെ ക​െണ്ടത്തിയത്. ഉടൻ ആളുകളെ വിളിച്ചുകൂട്ടുകയും വാളയാര്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. വാളയാര്‍ പൊലീസ് വിവിധ സ്​റ്റേഷനുകളില്‍ അറിയിച്ചു. ഗർഭിണിയായ യുവതി ബസിൽനിന്ന് ഇറങ്ങിപ്പോയത് പരിസരത്തുണ്ടായിരുന്നവർ ശ്രദ്ധിച്ചിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ് യുവതി അങ്കമാലിയിലേക്ക് വരുകയായിരുന്ന ബസില്‍ യാത്ര ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചത്.

ഉച്ചയോടെ അങ്കമാലി പൊലീസ് കെ.എസ്.ആര്‍.ടി.സി ബസ് സ്​റ്റാൻഡിന് സമീപത്തെ അങ്ങാടിക്കടവ് സിഗ്​നല്‍ കവലയില്‍ ബസ് തടഞ്ഞ് യുവതിയെ കസ്​റ്റഡിയിലെടുത്തു. ഉച്ചക്ക് 12.45ഓടെ അങ്കമാലി താലൂക്ക്​ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോള്‍ മണിക്കൂറുകള്‍ക്കുമുമ്പ് പ്രസവിച്ചതായി തെളിഞ്ഞു. തുടര്‍ന്ന് യുവതിക്ക് ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കി.

നേര​േത്ത ആലുവയില്‍ ജോലി ചെയ്തിരുന്ന ബന്ധുവായ യുവാവും യുവതിക്കൊപ്പമുണ്ടായിരുന്നു. മറ്റൊരു ബന്ധു ആലുവയിലുള്ളതായും പൊലീസിന് വിവരം ലഭിച്ചു. ഇയാളെയും സ്​റ്റേഷനില്‍ വിളിപ്പിച്ചു.പെൺകുഞ്ഞിനെ കഞ്ചിക്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമികചികിത്സ നല്‍കിയശേഷം പാലക്കാട് ജില്ല ആശുപത്രിയിലേക്ക്​ മാറ്റി. കുഞ്ഞ് സുഖമായിരിക്കുന്നു. അങ്കമാലി പൊലീസ് അറിയിച്ച പ്രകാരം വാളയാര്‍ പൊലീ​െസത്തി തുടര്‍നടപടി പൂര്‍ത്തിയാക്കിയശേഷം വൈകീട്ട് അ​േഞ്ചാടെ പാലക്കാട് ജില്ല ആശുപത്രിയിലുള്ള കുഞ്ഞിെൻറ അടുത്തേക്ക് ഇവരെ കൊണ്ടുപോയി. വിദഗ്ധചികിത്സക്ക്​ ഇരുവ​െരയും തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.

Tags:    
News Summary - newborn baby found abandoned in walayar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.