നെയ്യാറ്റിൻകര: എല്ലാകുറ്റങ്ങളും തെൻറ തലയിൽ കെട്ടിവെക്കാനാണ് ഭർത്താവും ഭർതൃമാ താവും ശ്രമിച്ചതെന്ന് ആത്മഹത്യചെയ്ത ലേഖയുടെ കുറിപ്പ്. ലേഖയും മകൾ വൈഷ്ണവിയും മര ിച്ചുകിടന്ന മുറിയിൽനിന്ന് പൊലീസ് വ്യാഴാഴ്ച കണ്ടെടുത്ത നോട്ട്ബുക്കിലാണ് താൻ നിരന്തരം മാനസികമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് ലേഖ വ്യക്തമാക്കുന്നത്. എല്ല ാ കണക്കുകളും കൃത്യമായി താൻ സൂക്ഷിച്ചിരുന്നു. അത് ഭർത്താവിന് അറിയാവുന്നതാണ്. എന്ന ിട്ടും നീ പണം ആർക്ക് കൊടുത്തെന്ന് കുറ്റപ്പെടുത്തുമായിരുന്നു.
മകളുടെ വിദ്യാഭ്യാസത്തിനും ജപ്തി ഒഴിവാക്കാനും വീട് വില്‍ക്കണമെന്ന നിലപാടിലായിരുന്നു ലേഖ. എന്നാല്‍, ഭർതൃമാതാവ് കൃഷ്ണമ്മ ഇതിന് അനുവദിച്ചില്ല. ഇതിനെച്ചൊല്ലി നിരന്തരം തർക്കങ്ങളുണ്ടായി. ചന്ദ്രൻ ഗൾഫിൽനിന്ന് അയച്ച പണം താൻ െചലവഴിച്ചെന്ന നിലയിലുള്ള പ്രചാരണമാണ് കൃഷ്ണമ്മയും സഹോദരി ശാന്തമ്മയും നടത്തിവന്നത്.
വീട്ടിലെ വരവ് ചെലവുകൾ കുറിച്ചിടുന്ന നോട്ട്ബുക്കിലാണ് ലേഖ ഇക്കാര്യങ്ങൾ എഴുതിയത്. ആത്മഹത്യകുറിപ്പിന് പുറമെ നോട്ട്ബുക്ക് കൂടി ലഭിച്ചത് പൊലീസിന് ഗുണമായി. ആത്മഹത്യകുറിപ്പിൽ പറഞ്ഞ കാര്യങ്ങൾ ഡയറിയിലും വിവരിച്ചിട്ടുണ്ട്. കിടപ്പുമുറിയിൽ ഒട്ടിച്ചിരുന്ന കത്ത് കത്തിനശിച്ചാലും പൊലീസിന് തെളിവ് ലഭിക്കാൻ നോട്ട്ബുക്കും സഹായകമാകുമെന്ന് ലേഖ കരുതിയിരിക്കാം.
ആത്മഹത്യക്ക് മണിക്കൂറുകൾ മുമ്പും വഴക്കുണ്ടായി
നെയ്യാറ്റിൻകര: ലേഖയും വൈഷ്ണവിയും ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പും വീട്ടിൽ വഴക്കുണ്ടായതായി പൊലീസ് സ്ഥിരീകരിച്ചു. ‘പോയി മരിച്ചുകൂടെ നിനക്ക്’ എന്ന് ലേഖയോട് ഭർതൃമാതാവ് കൃഷ്ണമ്മ പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു. ഇക്കാര്യം അയൽവാസികളായ ചില സ്ത്രീകളോട് ലേഖ പറഞ്ഞിരുന്നു. താൻ ഇങ്ങനെ ജീവിക്കാനില്ലെന്നും വീട്ടിൽനിന്ന് ഇറങ്ങേണ്ട സാഹചര്യമുണ്ടായാൽ മരിക്കുമെന്നും മരിച്ചാൽ മകൾ ഒറ്റക്കാകുമെന്ന വിഷമം മാത്രമാണുള്ളതെന്നും ലേഖ പറഞ്ഞിരുന്നത്രേ. അമ്മ മരിച്ചാൽ തനിക്ക് ആരുമില്ലാതാകുമെന്നും അമ്മയെ ഒറ്റക്ക് വിടില്ലെന്നും മകൾ പറഞ്ഞതായി ലേഖ അയൽവാസികളോട് പറഞ്ഞത്രേ.
സ്ത്രീധനത്തിെൻറ പേരില്‍ ലേഖയെ മുമ്പും ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സ്ത്രീധനം വേണ്ടെന്ന ധാരണയിലാണ് ചന്ദ്രന് ലേഖയെ വിവാഹം കഴിച്ചത്. പിന്നീട് 50,000 രൂപ സ്ത്രീധനം നല്‍കാനുണ്ടെന്ന പേരില്‍ ഉപദ്രവിച്ചിരുന്നു. ലേഖയുടെ ബന്ധുക്കള്‍ ഈ തുക നല്കി. മരണം നടന്ന ദിവസവും ലേഖ ബന്ധുക്കളെ വിളിച്ച് വീട്ടിലെ വഴക്കിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.