കൊച്ചി: പോപുലർ ഫ്രണ്ടിന് രഹസ്യ വിഭാഗമുണ്ടെന്ന് ആവർത്തിച്ച് എൻ.ഐ.എ. ഇതര സമുദായത്തിൽ പെട്ടവരുടെ ഹിറ്റ്ലിസ്റ്റ് ഒരുക്കാനാണ് രഹസ്യ വിഭാഗം പ്രവർത്തിച്ചത്. പി.എഫ്.ഐ ഓഫിസ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനമെന്നും എൻ.ഐ.എ വാദിച്ചു.
വിവര ശേഖരണം നടത്തി പി.എഫ്.ഐ നേതാക്കൾക്ക് കൈമാറുന്നത് ഈ വിഭാഗമാണ്. റെയ്ഡിനിടെ പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളുടെ പരിശോധനയിൽ പി.എഫ്.ഐ നേതാക്കളുടെ ഐ.എസ് ബന്ധത്തിന് തെളിവുണ്ടെന്നും എൻ.ഐ.എ കോടതിയിൽ അറിയിച്ചു.
പ്രതികളുടെ റിമാൻഡ് നീട്ടണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ സമർപ്പിച്ച ഹരജിയിലാണ് ഇക്കാര്യമുള്ളത്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകിയതിൽ അന്വേഷണം തുടരുകയാണ് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രതികളുടെ റിമാൻഡ് നീട്ടണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടത്. 14 പ്രതികളുടെ റിമാൻഡ് കാലാവധി 180 ദിവസത്തേക്ക് കൂടി നീട്ടണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.