തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ തീവ്രവാദബന്ധം ഉറപ്പിക്കാനാകുമെന്ന വിശ്വാസത്തിൽ എൻ.ഐ.എ. കഴിഞ്ഞദിവസം തമിഴ്നാട്ടിൽ നിന്നുൾപ്പെടെ പിടിയിലായവരിൽ ചിലർക്ക് തീവ്രവാദബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ ലഭിച്ചതായാണ് അന്വേഷണസംഘത്തിെൻറ വിലയിരുത്തൽ. നിരോധിത സംഘടനകളിൽ അംഗമായവരും ഇതിലുണ്ടെന്ന് അവർ പറയുന്നു.
ഇന്ത്യയില്‍ നിരോധിച്ച സംഘടനയുമായി ഏറെ അടുത്ത ബന്ധമുള്ളയാളാണ് പിടിയിലായ ഒരാളെന്നാണ് എന്‍.ഐ.എ പറയുന്നത്. ഇത് കോടതിക്കുമുന്നില്‍ തീവ്രവാദബന്ധം തെളിയിക്കാനുള്ള നിര്‍ണായക തെളിവു കൂടിയാണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞദിവസം സ്വർണക്കടത്ത് പ്രതികളായ സ്വപ്നയുടെയും സന്ദീപിെൻറയും ജാമ്യഹരജി പരിഗണിച്ച എന്‍.ഐ.എ കോടതി യു.എ.പി.എ ചുമത്തുന്നതിന് എന്ത് തെളിവുകളാണ് ലഭിച്ചതെന്നും അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കില്‍ കോടതിയെ ബോധ്യപ്പെടുത്തണമെന്നും നിർദേശിച്ചിരുന്നു.
അതിനിടയിലാണ് തീവ്രവാദബന്ധമുള്ള ആളുടെ അറസ്റ്റ് നടന്നിരിക്കുന്നത്. ചൊവ്വാഴ്ചയാണ് സ്വപ്നയുടെയും സന്ദീപിെൻറയും മുന്‍കൂര്‍ ജാമ്യഹരജി വീണ്ടും പരിഗണിക്കുന്നത്. ഈ സമയം ഈ അറസ്റ്റും ഇവരുടെ തീവ്രവാദബന്ധവും എന്‍.ഐ.എക്ക് ചൂണ്ടിക്കാട്ടാനാകും.
എന്നാല്‍ യു.എ.പി.എ ചുമത്തിയത് നിയമവിരുദ്ധമായാണെന്നും സ്വര്‍ണക്കടത്ത് കേസ് കസ്റ്റംസിെൻറ നിയമത്തില്‍ വരുന്നതാണെന്നുമായിരുന്നു പ്രതികളുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചത്. തീവ്രവാദസംഘടനയുമായി ബന്ധപ്പെട്ട കേസിൽ വിചാരണക്കൊടുവില്‍ ഇപ്പോൾ പിടിയിലായ ആളെ വെറുതെ വിട്ടിരുന്നു. ഈ സാഹചര്യത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ ഇയാളുടെ തീവ്രവാദബന്ധം എങ്ങനെ കൂട്ടിക്കെട്ടുമെന്നതും എന്‍.ഐ.എയെ കുഴക്കുന്നുണ്ട്.
ഇവര്‍ സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ച പണം തീവ്രവാദബന്ധത്തിന് ഉപയോഗിച്ചെന്നാണ് എൻ.െഎ.എയുടെ വിലയിരുത്തല്‍. കള്ളക്കടത്തിലൂടെ വരുന്ന പണം ദേശവിരുദ്ധപ്രവര്ത്തനങ്ങൾക്കോ രാജ്യത്തിെൻറ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുന്ന തരത്തിേലാ ഉപയോഗിച്ചാല്‍ യു.എ.പി.എയുടെ പരിധിയില്‍ വരും.
തീവ്രവാദ പ്രവർത്തനം, മതപ്രചാരണം, ആൾമാറാട്ടം ഉൾപ്പെടെ നടത്തിയതിന് പ്രതികൾക്കെതിരെ തെളിവുണ്ടെന്നാണ് അന്വേഷണസംഘം അവകാശപ്പെടുന്നത്. യു.എ.ഇ കോൺസുലേറ്റ് സംസ്ഥാനത്ത് മതഗ്രന്ഥങ്ങൾ വിതരണം ചെയ്തിട്ടുണ്ടെങ്കിൽ അതും നിർണായകമാണ്.
ഞായറാഴ്ചയും റെയ്ഡുകൾ നടന്നെന്നും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ കണ്ടെത്തിയെന്നുമാണ് എൻ.ഐ.എ വൃത്തങ്ങൾ പറയുന്നത്. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കെ.ടി. റമീസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.