ഇടുക്കിയിൽ രാത്രി യാത്രക്ക് നിരോധനം

ഇടുക്കി: ജില്ലയിൽ രാത്രി യാത്രക്ക് നിരോധനം ഏർപ്പെടുത്തി. മലയോര മേഖലകളിലെ മണ്ണിടിച്ചിൽ ഭീഷണി പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടറുടെ യാത്ര നിരോധിച്ചുകൊണ്ട് ഉത്തരവിട്ടത്. വൈകീട്ട് ഏഴു മുതൽ രാവിലെ ഏഴു വരെയാണ് നിരോധനം.

ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച ഒൻപത് ജില്ലകളിൽ ഇടുക്കിയും ഉൾപ്പെടുന്നുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​കോട് എന്നീ ജില്ലകളാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ ഓറഞ്ച് അലർട്ടും മെയ് 17, 18, 19 തിയതികളിൽ യെല്ലോ അലർട്ടുമാണ് ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:    
News Summary - Night travel banned in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.