കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കുട്ടി മരിച്ചതിനെ തുടർന്ന് കേന്ദ്രസംഘം കേരളത്തിലെത്തും. കോഴിക്കോട്ടെ സാഹചര്യം വിലയിരുത്താനാണ് കേന്ദ്രസംഘം കേരളത്തിലെത്തുന്നത്. സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ സംഘമാണ് കേരളത്തിൽ എത്തുക.സംസ്ഥാനത്തിന് എല്ലാ വിധത്തിലുള്ള സഹായവും നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിാലയം അറിയിച്ചു.
അതേസമയം, രോഗം ബാധിച്ച് മരിച്ച് കുട്ടിയുമായി സമ്പർക്കമുള്ള നാല് പേർക്ക് രോഗലക്ഷണങ്ങളില്ല. സമ്പർക്ക പട്ടികയിലുള്ള 17 പേരെ പരിശോധനക്ക് വിധേയമാക്കും. ഏകോപനത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.