കൊച്ചി: കഴിഞ്ഞവർഷം ഇതേസമയം സംസ്ഥാനത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ നിപ വൈറസ് വ ീണ്ടുമെത്തി. കോഴിക്കോട് പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കട വളച്ചുകെട്ടിയിൽ മൂസയുടെ വീട്ടിലാണ് നിപ ഭീതി ആദ്യം പൊട്ടിപ്പുറപ്പെട്ടത്. ഇദ്ദേഹത്തിെൻറ മകൻ സാബിത്ത് 2018 മേയ് അഞ് ചിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പനിബാധിച്ച് മരിച്ചിരുന്നു. എന്നാൽ, ആരു ം പ്രതീക്ഷിച്ചില്ല, ഒരു നാടിനെയൊന്നടങ്കം നെഞ്ചിടിപ്പിൽ നിർത്തിയ നിപയുടെ വരവായിരുന്നു അതെന്ന്.
പനിമരണമായി റിപ്പോർട്ട് ചെയ്യപ്പെട്ട സാബിത്തിെൻറ മരണത്തിെൻറ യഥാർഥ കാരണം അറിയാത്തതും തുടർന്ന് ഏറെനാൾ കഴിഞ്ഞുമാത്രം നിപയെക്കുറിച്ച സൂചനകൾ ലഭിച്ചതും വെല്ലുവിളിയായി. കൊലയാളി വൈറസ് അതിനകം പലരിലേക്കും വ്യാപിച്ചിരുന്നു. പിന്നീട് സാബിത്തിന് ബാധിച്ച രോഗത്തിെൻറ സമാന ലക്ഷണങ്ങളോടെ സഹോദരൻ സ്വാലിഹിനെ കോഴിക്കോട് ബേബി മമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് രോഗത്തിെൻറ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയത്. അന്വേഷണം എത്തിയത് നിപ വൈറസിലാണ്. മേയ് 20ന് രാത്രി ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത നിപയുടെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിക്കുമ്പോഴേക്കും സാബിത്തുൾെപ്പടെ അഞ്ചുപേരുടെ ജീവൻ പൊലിഞ്ഞിരുന്നു.
നിപ സ്ഥിരീകരണത്തെ തുടർന്ന് സംസ്ഥാനം അതുവരെ കണ്ടിട്ടില്ലാത്ത ജാഗ്രതയും ഒറ്റക്കെട്ടായ പോരാട്ടവുമാണ് സർക്കാറും വിവിധ വകുപ്പുകളും നടത്തിയത്. എന്നാൽ, ഒരുഭാഗത്ത് നിയന്ത്രണ-പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമ്പോൾ മറുഭാഗത്ത് നിപ ബാധിതരുടെയും വൈറസ് ബാധയേറ്റ് മരിക്കുന്നവരുടെയും എണ്ണം വർധിച്ചു. ഇതിനിടെ, വ്യാജ പ്രചാരണങ്ങളും അനുബന്ധ സംഭവവികാസങ്ങളും നിപയെന്ന മുറിവിെൻറ ആഴംകൂട്ടി. നിപ രോഗിയെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ച് ജീവൻ പൊലിഞ്ഞ നഴ്സ് ലിനി മരണമില്ലാത്ത മാലാഖയായി. സാബിത്തിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പരിചരിച്ചപ്പോഴാണ് ചെമ്പനോടയിലെ ലിനിക്ക് രോഗം ബാധിച്ചത്. സാബിത്തിെൻറ പിതാവ് മൂസ, ഇദ്ദേഹത്തിെൻറ സഹോദരെൻറ ഭാര്യ മറിയം എന്നിവരും അടുത്ത ദിവസങ്ങളിൽ വിടപറഞ്ഞു. ഇതിനകം കോഴിക്കോടും പേരാമ്പ്രയുമുൾെപ്പടെ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ട ഇടങ്ങളായി മാറി. ആകെ 17 മരണങ്ങളാണ് ഉണ്ടായത്.
മേയ് 31നായിരുന്നു അവസാന മരണം. ഇതിനിടയിൽ നിപ സ്ഥിരീകരിച്ച ശേഷവും അതിജിവിച്ച് ജീവിതത്തിലേക്ക് രണ്ടുപേർ തിരിച്ചുവന്നത് ആശ്വാസവും പ്രതീക്ഷയുമായി. നഴ്സിങ് വിദ്യാർഥിനി അജന്യ, മലപ്പുറം സ്വദേശി ഉബീഷ് എന്നിവരാണ് ഇവർ. ആഴ്ചകൾ നീണ്ട ജാഗ്രതക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും ശേഷമാണ് ജനത്തിന് ആശങ്ക അകന്നത്. വീണ്ടും നിപ വരുമ്പോൾ അന്നത്തെ ഭീതിയിലേക്ക് കൂപ്പുകുത്തുകയാണ് ജനം. രോഗിയുടെ സ്വദേശമായ പറവൂർ വടക്കേക്കര, തൊടുപുഴയിലെ പഠിച്ച സ്ഥാപനം, തൃശൂരിൽ ഇേൻറൺഷിപ് ചെയ്ത സ്ഥാപനം, ഹോസ്റ്റൽ, തൃശൂരിൽ ആദ്യം ചികിത്സ തേടിയ ആശുപത്രി, വിദഗ്ധ ചികിത്സക്കായി എത്തിച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രി, കളമശ്ശേരി മെഡിക്കൽ കോളജ് എന്നിവിടങ്ങളെല്ലാം അതീവ ജാഗ്രത കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.