കോഴിക്കോട്​ മൂന്ന്​ പേർ നിപയെ അതിജീവിച്ചതായി റിപ്പോർട്ട്​

കോഴിക്കോട്​: കേരളത്തിൽ കഴിഞ്ഞ വർഷം പടർന്നുപിടിച്ച നിപ വൈറസിനെ മൂന്ന്​ പേർ ​കൂടി അതിജീവിച്ചതായി റിപ്പോർട്ട്​. മൂന്ന്​ പേർക്ക്​ കൂടി നിപ ബാധിച്ചുവെന്ന്​ തെളിയിക്കുന്ന പഠന റിപ്പോർട്ടാണ്​ പുറത്ത്​ വന്നിരിക്കുന്നത്​. അമേരിക്കൻ സി.ഡി.സി ജേണലാണ്​ ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​.

ഈ മൂന്ന്​ പേരിലും നിപക്കെതിരായ ആൻറിബോഡി കണ്ടെത്തിയെന്ന്​ പഠന റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. നേരത്തെ കേരളത്തിൽ 19 പേർക്ക്​ നിപ ബാധിച്ചുവെന്നായിരുന്നു കണക്കുകൾ. ഈ കണക്കുകളെ നിരാകരിക്കുന്നതാണ്​ പുതിയ റിപ്പോർട്ട്​.

നി​പ വൈ​റ​സ് ബാ​ധ​യേ​റ്റു​ള്ള സം​സ്ഥാ​ന​ത്തെ ആ​ദ്യ മ​ര​ണ​ത്തി​ന് ഒ​രാ​ണ്ട് തി​ക​യു​​േമ്പാഴാണ്​ പുതിയ കണക്കുകൾ പുറത്ത്​ വരുന്നത്​. നിപ വൈറസ്​ ബാധയേറ്റ്​ സംസ്ഥാനത്ത്​ 18 മരണങ്ങളാണ്​ ഉണ്ടായത്​. ​

Tags:    
News Summary - Nipah virus issue in calicut-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.