ന്യൂഡൽഹി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉള്‍പ്പെടുന്ന ഫയലുകള്‍ സൂക്ഷിക്കുന്ന സെക്രേട്ടറിയറ്റ് പൊതുഭരണ വകുപ്പ് പൊളിറ്റിക്കല്‍ സെക്ഷനില്‍ ഉണ്ടായ തീപിടിത്തം എന്‍.ഐ.എ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന് എം.പി പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി എന്നിവർക്ക് കത്ത് നൽകി.
ജി.എ.ഡി പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണ ഏജൻസികള്‍ ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയുള്ള തീപിടിത്തം തെളിവുകള്‍ നശിപ്പിക്കുന്നതിന് ഇടയാക്കുമെന്ന് കത്തിൽ പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ട തെളിവുകള്‍ ഹാജരാക്കുന്നതില്‍ കാലതാമസം വരുത്തുകയും തെളിവുകളായ ഫയലുകള്‍ സൂക്ഷിക്കുന്ന അലമാരമാത്രം കത്തുകയും ചെയ്തതില്‍ അസ്വാഭാവികതയുണ്ട്.
അസിസ്റ്റൻറ് പ്രോട്ടോകോള്‍ ഓഫിസര്‍ ഹരികൃഷ്ണന്, ജി.എ.ഡി പൊളിറ്റിക്കല്‍ അഡിഷനല്‍ സെക്രട്ടറിയും മുന്‍ പ്രോട്ടോകോള്‍ ഓഫിസറുമായ ഷൈന്‍ എ. ഹഖ് എന്നിവര്‍ അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലിലും നിരീക്ഷണത്തിലും തുടരുന്നതിനിടയിലാണ് തീപിടിത്തം -കത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.