തിരുവനന്തപുരം: യുവാക്കളുടെ അവകാശങ്ങൾക്കായി പോർമുഖം തുറക്കുന്നവരാണെന്ന് അവകാശപ്പെടുന്ന ഡി.വൈ.എഫ്.െഎ പിണറായി വിലാസം യുവജനപ്രസ്ഥാനമായി ചുരുങ്ങിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഭരണത്തിെൻറ ആനുകൂല്യങ്ങളും സുഖലോലുപതയുമല്ലാതെ ചെറുപ്പക്കാരുടെ അവകാശങ്ങൾ ഡി.വൈ.എഫ്.െഎയുടെ അജണ്ടയിലില്ലെന്നും അദ്ദേഹം ആരോപിച്ചു. സെക്രേട്ടറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന എം.എൽ.എമാരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രേമചന്ദ്രൻ.
പിണറായി വിജയന് എങ്ങനെ നരേന്ദ്ര മോദിയെ കുറ്റം പറയാനാകും. ഇക്കാര്യം പറഞ്ഞാൽ തന്നെ സംഘിയാക്കും. ഡൽഹിയിൽ നടക്കുന്ന കർഷക സമരക്കാരുമായി മൂന്നംഗ കാബിനറ്റ് മന്ത്രിമാരടങ്ങുന്ന സംഘം 12 തവണയാണ് ചർച്ച നടത്തിയത്. സെക്രേട്ടറിയറ്റിനു മുന്നിലെ സമരക്കാരുമായി ചർച്ച നടത്താൻ ദുരഭിമാനം മുഖ്യമന്ത്രിയെ അനുവദിക്കുന്നില്ല. ഭരണത്തുടർച്ച കിട്ടിയാൽ പിൻവാതിൽ നിയമനം പൂർവാധികം ശക്തമായി നടത്തുമെന്ന ഇടതുസർക്കാറിെൻറ പ്രഖ്യാപനം തെരഞ്ഞെടുപ്പിലെ സജീവ ചർച്ചാ വിഷയമാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.