വിദ്യാർഥികളെ അഭിമുഖീകരിക്കാൻ ബുദ്ധിമു​ട്ടെന്ന്​; ഹരിത വിവാദത്തിൽ കാലിക്കറ്റിലെ എം.എസ്​.എഫ്​ കമ്മിറ്റി രാജിവെച്ചു

കോഴിക്കോട്​: ആരോപണ വിധേയരായ നേതൃത്വത്തിനെതിരെ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച്​ എം.എസ്​.എഫ്​ കാലിക്കറ്റ്​ സർവകലാശാല കാമ്പസ്​ യൂനിറ്റ്​ ഭാരവാഹികൾ രാജിവെച്ചു.

Full View

എം.എസ്​.എഫ്​ സംസ്​ഥാന അധ്യക്ഷൻ പി.കെ.നവാസ്​ ഉൾപെടെയുള്ളവരുടെ സ്​ത്രീവിരുദ്ധ പരാമർശങ്ങളെ കുറിച്ച്​ പരാതി ഉന്നയിച്ചതിന്‍റെ പേരിൽ 'ഹരിത'ക്കെതിരെ നടപടിയെടുത്ത സംഭവത്തിന്​ പിന്നാലെയാണ്​ രാജി.

നേതാക്കൾക്കെതിരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ വിദ്യാർഥികളെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ട്​​ നേരിടുന്നുണ്ടെന്ന് കമ്മിറ്റി ​വ്യക്തമാക്കി രാജിവെച്ചു. ഈ നേതൃത്വത്തിന്​ കീഴിൽ പ്രവർത്തിക്കാൻ പ്രയാസമുള്ളതിനാൽ കമ്മിറ്റിയിലെ മുഴുവൻ ഭാരവാഹികളും രാജിവെക്കുന്നതായി അധ്യക്ഷൻ അഡ്വ. വി. അനസും കെ.സി. അസറുദ്ധീനും​ അറിയിച്ചു​. 

Full View

എം.എസ്​.എഫി​ന്‍റെ വനിത വിഭാഗമായ ഹരിതയോട്​​ മുസ്​ലിം ലീഗ്​ നീതി കാണിച്ചില്ലെന്ന് ​ദേശീയ വൈസ് പ്രസിഡന്‍റ്​​​ ഫാത്തിമ തഹ്​ലിയ ബുധനാഴ്ച അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, പാർട്ടിയിലുള്ള പ്രതീക്ഷ കൈവിടുന്നില്ല. പെൺകുട്ടികളുടെ ശബ്​ദമാണ്​ ഹരിതയെന്നും ഫാത്തിമ തഹ്​ലിയ കൂട്ടിച്ചേർത്തു.

എം.എസ്​.എഫിന്‍റെ 11 ജില്ലാ കമ്മിറ്റികൾ ​ പി.കെ.നവാസിനെതിരെ രംഗത്തെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. നവാസിനെ മാറ്റിനിർത്തണമെന്നാണ്​ കമ്മിറ്റികളുടെ ആവശ്യം. എന്നാൽ, കത്ത്​ ലഭിച്ചിട്ടില്ലെന്നായിരുന്നു മുസ്​ലിം ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിന്‍റെ വിശദീകരണം.

Tags:    
News Summary - no action against state president in haritha controversy calicut university MSF unit resigned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.