തിരുവനന്തപുരം: ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് റോഡിലിറങ്ങിയവരെ ഏത്തമിടീപ്പിച്ച കണ്ണൂർ ജില്ല പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്രക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യാത െ ഡി.ജി.പിയുടെ റിപ്പോർട്ട്. കൂട്ടംകൂടി നിന്നവർ നിർദേശങ്ങൾ പാലിക്കാൻ തയാറാകാത്തതിനാലാണ് മുന്നറിയിപ്പെന്ന നിലയിൽ വ്യായാമം ചെയ്യിപ്പിച്ചതെന്ന യതീഷ് ചന്ദ്രയുടെ വിശദീകരണത്തോടെയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ ആഭ്യന്തര സെക്രട്ടറി ഡോ. വിശ്വാസ് മേത്തക്ക് റിപ്പോർട്ട് കൈമാറിയത്.
റിേപ്പാർട്ടിൽ മുഖ്യമന്ത്രിയുടെ നിർദേശം കാക്കുകയാണ്. റിപ്പോർട്ടിൽ എന്ത് നടപടിയായെന്ന ചോദ്യത്തിന് പ്രതികരിക്കാനില്ലെന്നായിരുന്നു ഡി.ജി.പിയുടെ മറുപടി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഉടനെ നടപടി വേണ്ടെന്ന നിലപാടാകും സർക്കാർ സ്വീകരിക്കുക. കണ്ണൂർ അഴീക്കലിൽ തുറന്നിരുന്ന കടയ്ക്ക് മുന്നിൽ കൂട്ടംകൂടിനിന്ന മൂന്നുപേരെയാണ് എസ്.പി ഏത്തമിടീപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.