ന്യൂഡല്‍ഹി: ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.എം. മാണിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി സുപ്രീംകോടതി തള്ളി. വിജിലൻസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഹൈകോടതി ഉത്തരവില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, ആർ. ഭാനുമതി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായശേഷം, അതേക്കുറിച്ച് പരാതികളുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. സംസ്ഥാന സര്‍ക്കാറും വിജിലന്‍സും മാണിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന സമിതിയംഗം നോബിള്‍ മാത്യുവിെൻറ ഹരജിയില്‍ ആരോപിച്ചു. വിജിലന്‍സ് അന്വേഷണം കാര്യക്ഷമമല്ലെന്ന് നോബിള്‍ മാത്യുവിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വിക്രംജീത് ബാനര്‍ജിയും അഡ്വ. പി. പ്രശാന്തും വാദിച്ചു.
മാണിയെ പ്രോസിക്യൂട്ട് ചെയ്യാൻ വിജിലൻസിന് താൽപര്യമില്ല. സംസ്ഥാന ഏജൻസികൾ നടത്തുന്ന അന്വേഷണം നിഷ്പക്ഷമാവില്ല. ജനവിശ്വാസ്യത കിട്ടില്ല. കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ പലതവണ വിജിലൻസ് ശ്രമിച്ചതാണ്.കോടതികളുടെ ഇടപെടൽ ഉണ്ടായതുകൊണ്ടാണ് കേസന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസിനു കഴിയാത്തതെന്നും ഹരജിക്കാർ ബോധിപ്പിച്ചു. എന്നാല്‍, ഹരജിയില്‍ വിശദമായ വാദംകേള്‍ക്കലിന് നില്ക്കാതെതന്നെ സുപ്രീംകോടതി തള്ളുകയായിരുന്നു. ഹരജി നേരത്തേ ഹൈകോടതി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.